|    Apr 29 Sat, 2017 4:49 pm
FLASH NEWS

വിദേശ വനിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: യൂബര്‍ ടാക്‌സി ഡ്രൈവര്‍ പിടിയില്‍

Published : 2nd December 2016 | Posted By: SMR

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത വിദേശ വനിതയെ ടാക്‌സിയില്‍വച്ച് മാനഭംഗപെടുത്താന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ എരൂര്‍ വെസ്റ്റ് പെരിക്കാട് വീട്ടില്‍ ജിഷി (28)നെ ഹില്‍ പാലസ് പോലിസ് അറസ്റ്റ്‌ചെയ്തു. തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജു അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു വിദേശ വനിത നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ടാക്‌സി ഓഫിസുമായി ബന്ധപ്പെട്ടു. ജിഷിയുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് ടവര്‍ പരിധി കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 27 ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്തുനിന്നും ഡോക്ടറെ കാണാന്‍ പോയ ഓസ്‌ട്രേലിയന്‍ വനിതയെയാണ് ജിഷി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പിന്നീട് ഡോക്ടറുമായി പോലിസ് സ്റ്റേഷനില്‍ എത്തിയ വനിത നല്‍കിയ പരാതി അനുസരിച്ചായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷനില്‍ എത്തിയ വനിത പ്രതിയെ തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day