|    Aug 22 Wed, 2018 11:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശ വനിതയുടെ കൊല: കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് സഹായകമാവുമെന്ന് ആക്ഷേപം

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായി മൂന്നു മാസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല. ഇതു പ്രതികള്‍ക്കു ജാമ്യം ലഭിക്കാനിടയാക്കുമെന്ന് ആക്ഷേപം. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതാണു കുറ്റപത്രം നല്‍കാന്‍ തടസ്സമായതെന്ന് പോലിസ് പറയുന്നു. ഇതോടെ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കാനിടയായേക്കും.
മെയ് അഞ്ചിനാണു വിദേശവനിത കൊല്ലപ്പെട്ട കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷും ഉദയനും അറസ്റ്റിലാവുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാവും. അതിനാല്‍ അറസ്റ്റിനുശേഷം വിചാരണത്തടവുകാരായി കഴിയുന്ന പ്രതികള്‍ക്ക് ഇനി കോടതി മുഖേനെ ജാമ്യം ലഭിച്ചേക്കും. കേസില്‍ കുറ്റപത്രം പൂര്‍ത്തിയായെന്ന് പോലിസ് പറയുന്നു. എന്നാല്‍ ഇതേ കേസിലെ രണ്ടു ഹരജികള്‍ ഹൈക്കോടതി പരിഗണിക്കുകയാണ്. ഇതിന്റെ ആവശ്യത്തിന് കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍ നല്‍കിയതിലുള്ള സാങ്കേതിക തടസ്സമാണു കുറ്റപത്രം നല്‍കാന്‍ വൈകാന്‍ കാരണമെന്നും പോലിസ് പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ഹരജിയിലും കോടതി വിധി പറയും. അതു കഴിഞ്ഞാലുടന്‍ കുറ്റപത്രം നല്‍കാനാണു തീരുമാനം.
കഴിഞ്ഞ മാര്‍ച്ച് 14നാണ് ആയുര്‍വേദ ചികില്‍സയ്ക്കായി കേരളത്തിലെത്തിയ വിദേശ വനിതയെ കാണാതാവുന്നത്. പിന്നീട് യുവതിയുടെ മൃതദേഹം കോവളത്തിനു സമീപം പനത്തുറയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടിലെത്തിച്ചു ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നാണ് കേസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss