|    Jan 23 Mon, 2017 4:14 pm

വിദേശ വനിതകള്‍ രക്ഷപ്പെട്ട കേസ്: അന്വേഷണത്തിന് ഉത്തരവ്

Published : 25th August 2016 | Posted By: SMR

പനാജി: ഗോവയില്‍ അഭയകേന്ദ്രത്തില്‍ നിന്നു വിദേശ വനിതകള്‍ രക്ഷപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണസമിതി ആറുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ആറു വിദേശ വനിതകളാണ് കഴിഞ്ഞദിവസം രാത്രി അഭയകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടത്. സംഭവം അതീവ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ദിലീപ് പരുലേക്കര്‍ പറഞ്ഞു.
വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ശില്‍പ ഷിന്‍ഡെയ്ക്കാണ് അന്വേഷണച്ചുമതല. അഭയകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചാണു വനിതകള്‍ രക്ഷപ്പെട്ടത്. ചാടിപ്പോയവര്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക