|    May 29 Mon, 2017 10:53 pm
FLASH NEWS

വിദേശ യുവതിക്ക് നേരെ മാനഭംഗശ്രമം: യുവാവ് പിടിയില്‍

Published : 27th September 2016 | Posted By: SMR

മട്ടാഞ്ചേരി: കരകൗശല ശാലയിലെത്തിയ വിദേശ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കശ്മീരി യുവാവിനെ ഫോര്‍ട്ടുകൊച്ചി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീനഗര്‍ സ്വദേശിയും ഫോര്‍ട്ടുകൊച്ചി പട്ടാളം ദേശത്ത് ദ്രോണാചാര്യക്ക് സമീപം വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ജാവേദ് അഹ്മദ് റത്തേറി(27)നെയാണ് എസ്‌ഐ സുരേഷ്, ടുറിസം പോലിസ് എസ്‌ഐ അബ്ദുള്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ടുകൊച്ചി ബാസ്റ്റണ്‍ റോഡില്‍ ക്യൂറിയോ ക്രാഫ്റ്റ്‌സ് എന്ന കടയില്‍ വച്ചാണ് അപമാനശ്രമം നടന്നത്. ഞായറാഴ്ച വൈകീട്ട് കടയിലെത്തിയ ഇംഗ്ലണ്ട് സ്വദേശിനിയെ ജാവേദ് അപമാനിച്ചതായുള്ള പരാതിയെ തുടര്‍ന്ന് പോലിസ് കേസ് എടുക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day