|    Apr 29 Sat, 2017 6:56 pm
FLASH NEWS

വിദേശ മാലിന്യം തള്ളാന്‍ അനുമതി:കേന്ദ്രസര്‍ക്കാരിന് ശാസന

Published : 20th February 2017 | Posted By: mi.ptk

supreme-court

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നു ഹാനികരമായ മാലിന്യങ്ങള്‍ ഇന്ത്യയില്‍ തള്ളാന്‍ അനുവദിച്ചതിന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ ശാസിച്ചു. രാജ്യത്തെ പൗരന്മാരുടെ ചെലവില്‍ കേന്ദ്രം പണമുണ്ടാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ഇതുമൂലം ഭവിഷ്യത്ത് നേരിടുകയാണ്. നിയന്ത്രണങ്ങള്‍ അധികൃതര്‍ മറികടക്കരുത്- ബെഞ്ച് വ്യക്തമാക്കി. മറ്റു രാജ്യങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ തള്ളാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാരോപിച്ച് സര്‍ക്കാരിതര സംഘടനയായ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര നടപടി പൗരന്മാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സംഘടനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് പരേഖ് വാദിച്ചു. സുപ്രിംകോടതി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.സത്യവാങ്്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് മാര്‍ച്ച് 31നു പരിഗണിക്കും. സംഘടനയുടെ ഹരജിയില്‍ സുപ്രിംകോടതി നേരത്തേ ഒരു വിദേശ കപ്പലിന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. 1989ല്‍ അലാസ്‌കയില്‍ എണ്ണച്ചോര്‍ച്ച വരുത്തിയ കപ്പലാണിത്. ഗുജറാത്ത് തീരത്ത് പൊളിക്കാനായി നങ്കൂരമിടാനാണ് കപ്പല്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. സുപ്രിംകോടതി ആ നീക്കം തടയുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day