|    Sep 24 Mon, 2018 2:08 am
FLASH NEWS

വിദേശ മദ്യ വില്‍പ്പനശാല മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു

Published : 18th January 2017 | Posted By: fsq

 

ഈരാറ്റുപേട്ട: വടക്കേക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പറേഷന്‍ വിദേശ മദ്യ വില്‍പ്പനശാല സബ് സ്റ്റേഷനു സമീപത്തേയ്ക്കു മാറ്റാനുള്ള നീക്കം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. കെഎസ്ഇബി സബ് സ്റ്റേഷനു സമീപമുള്ള പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റാനായിരുന്നു തീരുമാനം. ജനവാസ കേന്ദ്രത്തിലേയ്ക്ക് വില്‍പ്പന ശാല മാറ്റുന്ന വിവരമറിഞ്ഞതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ പ്രദേശത്ത് തടിച്ചുകൂടി. നിര്‍ദിഷ്ട വില്‍പ്പന ശാലയ്ക്കു മുമ്പില്‍ നടന്ന ധര്‍ണ പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി, അഖ്‌സ മസ്ജിദ് കമ്മറ്റി സെക്രട്ടറി കബീര്‍, മേരിമോള്‍ മൈക്കിള്‍, ലഷ്മിക്കുട്ടിയമ്മ, ബോബി കരീത്ര, പ്രസാദ് കുരുവിള സംസാരിച്ചു.ദേശീയ സംസ്ഥാന പാതയില്‍ നിന്നും വിദേശ മദ്യവില്‍പന ശാലകള്‍ 500 മീറ്റര്‍ മാറ്റണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍ വിദേശ മദ്യ വില്‍പ്പനശാല മാറ്റാന്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss