|    Mar 23 Thu, 2017 7:54 pm
FLASH NEWS

വിദേശ മദ്യവില്‍പന: അഞ്ച് പേരെ പത്തനാപുരം പോലിസ് പിടികൂടി

Published : 19th October 2016 | Posted By: Abbasali tf

പത്തനാപുരം: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ സ്ഥലങ്ങളില്‍ വിദേശ മദ്യവില്‍പന നടത്തിയ അഞ്ച് പേരെ പത്തനാപുരം പോലിസ് പിടികൂടി . റൂറല്‍ എസ് പി അജിതാ ബീഗത്തിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘമായി നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പിടികൂടിയത് .പത്തനാപുരം ചേലക്കോട് മദ്യവില്‍പന നടത്തുന്നതിനിടെയാണ് ഏനാദിമംഗലം പൂതങ്കര സ്വദേശികളായ രാജന്‍ ,ശിവാനന്ദന്‍ എന്നിവര്‍ പിടിയിലാകുന്നത്. ആറ് ലിറ്റര്‍ വിദേശ മദ്യവും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. നാല് ലിറ്റര്‍ മദ്യവുമായാണ് മാലൂര്‍ കൊട്ടറകൊച്ചുതുണ്ടില്‍ രവി പോലിസിന്റെ വലയിലായത്. കല്ലുംകടവിലെ െ്രെപവറ്റ് ബസ്  സ്റ്റാന്റിനോട് ചേര്‍ന്നുളള സാംസ്‌കാരിക നിലയത്തില്‍ മദ്യവില്‍പന നടത്തുന്നതിനിടെയാണ് കലഞ്ഞൂര്‍ കാരുവയല്‍ കനാല്‍ പുറമ്പോക്ക് താമസക്കാരന്‍ രാജന്‍ ,കൊല്ലംമുക്ക് സ്വദേശി ഷിജു എന്നിവരെ പോലിസ് പിടികൂടിയത് . രണ്ടുപേരുടേയും പക്കല്‍ നിന്നായി എട്ട് ലിറ്റര്‍ വിദേശ മദ്യവും കണ്ടെടുത്തു. പത്തനാപുരത്തെ ബിവറേജസ് ഔട്ട് ലറ്റില്‍ നിന്നും മദ്യം വാങ്ങുന്ന ഇവര്‍ സ്ഥിരമായി വില്‍പന നടത്തുന്നവരാണന്ന് പോലിസ് പറഞ്ഞു. പുനലൂര്‍ എഎസ്പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്, പത്തനാപുരം സി ഐ പി റെജി എബ്രഹാം,പത്തനാപുരം എസ് ഐ പ്രവീണ്‍, എസ്‌ഐ ജോസ് ,അനില്‍ കുമാര്‍,ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക