|    Apr 25 Tue, 2017 8:08 pm
FLASH NEWS

വിദേശ ബിരുദമുണ്ടെങ്കില്‍ മുതിര്‍ന്ന അഭിഭാഷകനാവില്ല: സുപ്രിംകോടതി

Published : 25th October 2016 | Posted By: SMR

ന്യൂഡല്‍ഹി: അറിയപ്പെടുന്ന വിദേശ സര്‍വകലാശാലകളില്‍നിന്ന് നിയമബിരുദം നേടിയതുകൊണ്ട് മുതിര്‍ന്ന അഭിഭാഷകനെന്ന ഗ്യാരണ്ടി നേടാനാവില്ലെന്ന് സുപ്രിംകോടതി. വിദേശത്തുള്ള അറിയപ്പെടുന്ന സര്‍വകലാശാലകളില്‍നിന്ന് നിയമബിരുദം നേടിയതുകൊണ്ടോ വര്‍ഷങ്ങളായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതുകൊണ്ടോ മാത്രം മുതിര്‍ന്ന അഭിഭാഷകനെന്ന ഈട് നല്‍കാനാവില്ല. മുതിര്‍ന്ന അഭിഭാഷകര്‍ ആരാണെന്ന് മൂല്യനിര്‍ണയം നടത്തി തീരുമാനിക്കേണ്ടത് ജഡ്ജിമാരാണെന്നും കോടതി വ്യക്തമാക്കി.
ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ എന്‍ റാവു എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. പൊതു മാനദണ്ഡം തയ്യാറാക്കാതെ സുതാര്യമല്ലാത്ത പ്രക്രിയയിലൂടെ മുതിര്‍ന്ന അഭിഭാഷകനെന്ന പദവി നല്‍കുന്നത് സംബന്ധിച്ചുവന്ന ആരോപണത്തോട് പ്രതികരിക്കുയായിരുന്നു ബെഞ്ച്. യുഎസ് സ്ഥാനപതിയുടെ അരുണാചല്‍
സന്ദര്‍ശനത്തില്‍ ചൈനയുടെ പ്രതിഷേധം
ന്യൂഡല്‍ഹി: ഇന്ത്യയിലെ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് വര്‍മയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന യുഎസിനെ പ്രതിഷേധമറിയിച്ചു. ഈമാസം 21നാണ് യുഎസ് സ്ഥാനപതി അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചത്.
തനിക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടും അരുണാചല്‍പ്രദേശിന്റെ പ്രകൃതിഭംഗിയെ പ്രശംസിച്ചുകൊണ്ടും അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു. ഹിമാലയത്തിന്റെ കിഴക്കു ഭാഗത്തെ അതിര്‍ത്തിയിലുള്ള 90,000 ചതുരശ്ര കി.മീറ്റര്‍ ഭൂമി തങ്ങളുടേതാണെന്നാണു ചൈനീസ് വാദം. അതിനാല്‍ അരുണാചല്‍പ്രദേശിനെ ദക്ഷിണ തിബത്ത് എന്നാണ് ചൈന വിളിക്കുന്നത്. ചൈന വിദേശ മന്ത്രാലയ വക്താവ് ലുകാങ് ആണ് യുഎസ് സ്ഥാനപതിയുടെ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഈ സന്ദര്‍ശനം ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടുന്നത് യുഎസ് നിര്‍ത്തണം. പരസ്പര സംഭാഷണത്തിലൂടെ ഇരു രാജ്യങ്ങളും ഇതില്‍ പരിഹാരം കണ്ടെത്തും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day