|    Mar 24 Fri, 2017 5:40 am
FLASH NEWS

വിദേശ ഫണ്ട്: അന്വേഷണത്തിന് പരിമിതിയെന്ന് സര്‍ക്കാര്‍

Published : 1st April 2016 | Posted By: SMR

കൊച്ചി: അനാഥശാലകളിലേക്ക് വിദേശ ഫണ്ട് വരുന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ കേരള പോലിസിന് പരിമിതിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊച്ചിന്‍ യത്തീംഖാനയിലെ വിദേശ ഫണ്ട് വിനിമയത്തില്‍ അന്വേഷണമാവശ്യപ്പെട്ടു ലഭിച്ച ഹരജിയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലി വിശദീകരണം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് മാത്രമേ വിദേശ ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്താനാവൂ. അതിനാല്‍ ഹരജിയിലെ ആവശ്യം തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കില്ലെന്ന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം രേഖാമൂലം നല്‍കണമെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ ഉത്തരവിട്ടു. ഹരജി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.

(Visited 67 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക