|    Sep 23 Sun, 2018 7:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദേശ ധനസഹായം സ്വീകരിക്കുന്നതിലെ സാങ്കേതിക തടസ്സം നീക്കാന്‍ ശ്രമിക്കും

Published : 25th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ നിലവിലുള്ള സാങ്കേതിക തടസ്സം പരിഹരിക്കാന്‍ കഴിയുമോയെന്നു പ്രധാനമന്ത്രിയുടെ ഓഫിസുമായും വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രി രാംദാസ് അതവാലെ.
കളമശ്ശേരി കുസാറ്റില്‍ പ്രളയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം വന്‍തോതില്‍ നാശം വിതച്ച കേരള ജനതയ്‌ക്കൊപ്പമാണു കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും കേരളത്തിനൊപ്പമാണ്. കേരളത്തിനോട് കേന്ദ്രത്തിന് ഒരുതരത്തിലുള്ള വിവേചനവുമില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. കേന്ദ്രസര്‍ക്കാര്‍ എല്ലാ രീതിയിലുള്ള സഹായവും ചെയ്യും. ആദ്യഘട്ടമെന്ന നിലയിലാണ് 600 കോടി അടിയന്തരമായി അനുവദിച്ചത്. ഇനിയും സഹായങ്ങളുണ്ടാവും. എല്ലാവരും ഇന്ത്യക്കാരാണ്. സഹായിക്കേണ്ടതു കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ആലങ്ങാട് സെന്റ് മേരീസ്, തട്ടാംപടി സെന്റ് തോമസ്, തട്ടാംപടി സെന്റ് തെരേസാസ് എല്‍പിഎസ്, ആലുവ യുസി കോളജ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss