|    Oct 24 Tue, 2017 3:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശ തൊഴില്‍; ഉദ്യോഗാര്‍ഥികള്‍ക്ക് കേരളത്തില്‍ രണ്ട് പരിശീലന കേന്ദ്രങ്ങള്‍

Published : 25th July 2016 | Posted By: SMR

കൊച്ചി: വിദേശത്ത് തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ രണ്ട് പ്രീ-ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിങ്ങ് സെന്ററുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ ആരംഭിക്കുന്ന 50 ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കില്‍ സെന്റേഴ്‌സിന്റെ ഭാഗമാണിത്.
ഗാര്‍ഹിക ജോലി, ആരോഗ്യ സംരക്ഷണം, റീട്ടെയ്ല്‍, സെക്യൂരിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്, ഓട്ടോമോട്ടീവ്, നിര്‍മാണമേഖല, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായിരിക്കും പരിശീലനം. ഭാഷാ പരിജ്ഞാനം, സോഫ്റ്റ് സ്‌കില്‍ പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടും. സ്‌കില്‍ ഇന്ത്യയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ് (എംഎസ്ഡിഇ) മന്ത്രാലയം ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്. യുവജനങ്ങള്‍ക്കുവേണ്ടി അഞ്ച് പ്രധാന പദ്ധതികള്‍ക്കാണ് മന്ത്രാലയം രൂപം കൊടുത്തിട്ടുള്ളത്. പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന, ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കില്‍ സെന്റേഴ്‌സ്, ഇന്ത്യാ സ്‌കില്‍ ഓണ്‍ലൈന്‍ ലേബര്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇന്ത്യാ സ്‌കില്‍സ് മല്‍സരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
2017ല്‍ അബൂദബിയില്‍ നടക്കുന്ന ലോക സ്‌കില്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ സുസജ്ജമാക്കുകയാണ് ഇന്ത്യാ സ്‌കില്‍ കോംപറ്റീഷന്റെ ഉദ്ദേശ്യം. 24 സ്‌കില്‍സില്‍ 80 പ്രാദേശിക റൗണ്ടുകളില്‍ മാറ്റുരയ്ക്കാന്‍ 4820ലേറെ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്ത വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്ന അപ്രന്റീസ്ഷിപ് പ്രോല്‍സാഹന്‍ യോജന, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന എന്നിവയ്ക്കുവേണ്ടി 22000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എംഎസ്ഡിഇ മന്ത്രാലയത്തിന് അനുവദിച്ചിട്ടുള്ളതെന്ന് വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി അറിയിച്ചു. പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന അനുസരിച്ച് 2020 മാര്‍ച്ച് മാസത്തോടെ ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ 12,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും എംഎസ്ഡിഇ മന്ത്രാലയം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക