|    Sep 24 Mon, 2018 2:28 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിദേശ ട്രോളറുകള്‍ ചട്ടം ലംഘിച്ച് മല്‍സ്യം പിടിക്കുന്നു

Published : 24th January 2017 | Posted By: fsq

 

കൊച്ചി: വിദേശ ട്രോളറുകള്‍ ഇന്ത്യന്‍ ആഴക്കടലുകളില്‍ നിന്നു വന്‍തോതില്‍ മല്‍സ്യം കടത്തുന്നതായി ആരോപണം. വ്യാജ രജിസ്‌ട്രേഷന്‍ നടത്തി വ്യാജ കമ്പനികളുടെ പേരിലാണ് കൊള്ള നടത്തുന്നതെന്ന് പൊതുപ്രവര്‍ത്തകന്‍ എം കെ സലീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നടത്തുന്നുണ്ട്. ആര്‍ബിഐ, എംപിഇഡിഎ, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്, കൃഷിമന്ത്രാലയം എന്നിവരെ പ്രതിചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 6നാണ് അവസാന സിറ്റിങ്. അനധികൃത മല്‍സ്യക്കൊള്ളയിലൂടെ പ്രതിവര്‍ഷം 50 കോടി ഡോളറിന്റെ നഷ്ടമാണ് ഇന്ത്യന്‍ സര്‍ക്കാരിന് ഉണ്ടാവുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന ഈ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും സലീം ആരോപിച്ചു. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനപ്പുറം മല്‍സ്യബന്ധനത്തിന് അനുമതിയില്ല. ഇതിനപ്പുറം പോവണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എല്‍ഒപി ലൈസന്‍സ് അനുവദിക്കണം. അത്യാധുനിക സംവിധാനമുള്ള മല്‍സ്യബന്ധന കപ്പലുകള്‍ക്കേ ഈ ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇന്ത്യന്‍ ആഴക്കടലില്‍ നിന്ന് വിദേശ ട്രോളറുകള്‍ പിടിക്കുന്ന മീന്‍ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍ മിഡ്‌സീ ട്രാന്‍സ്ഷിപ്‌മെന്റ് നടത്തുകയോ അല്ലെങ്കില്‍ രാജ്യത്തെ ഏതെങ്കിലുമൊരു തുറമുഖത്ത് ഇറക്കുകയോ വേണം. എന്നാല്‍, ഇതുവരെ ഇതു രണ്ടും നടന്നിട്ടില്ല. ഇതുവഴി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നതെന്നും സലീം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss