|    Jul 16 Mon, 2018 12:59 am
FLASH NEWS

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ പിടിയില്‍

Published : 30th August 2016 | Posted By: SMR

കടുത്തുരുത്തി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആള്‍ പിടിയില്‍. പത്തനംതിട്ട നാരങ്ങാനം നോര്‍ത്ത് എടക്കാലായില്‍ സന്ദീപ് (39) ആണ് പിടിയിലായത്. ഇന്നലെ കുറവിലങ്ങാടിനു സമീപമുള്ള സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതി കുടുങ്ങിയത്.
പണം നഷ്ടപ്പെട്ട ഞീഴൂര്‍ വടക്കേനിരപ്പ് കായംപ്ലാക്കിയില്‍ ശ്രീകാന്തും സുഹൃത്തുക്കളും ചേര്‍ന്ന് പ്രതിയെ പിടികൂടി പോലിസിനു കൈമാറുകയായിരുന്നു.
നിരവധിയാളുകളില്‍ നിന്ന് വിദേശത്തു ജോലി വാഗ്ദാനം ചെയ്തു സന്ദീപ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സന്ദീപിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു.
കുവൈത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രതിമാസം അഞ്ചു ലക്ഷം രൂപ ശമ്പളമുള്ള ജോലി വാദ്ഗാനം ചെയ്താണ് ശ്രീകാന്തില്‍ നിന്ന് പ്രതി അഞ്ചു ലക്ഷം രൂപ തട്ടിയത്.
രണ്ടു മാസത്തിനുള്ളില്‍ ജോലി ഉറപ്പു നല്‍കിയാണ് അഞ്ചു ലക്ഷം രൂപ ശ്രീകാന്ത് പ്രതിക്ക് കൈമാറിയത്. സമയം കഴിഞ്ഞിട്ടും വിസ ശരിയാവാതെ വരികയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ സന്ദീപ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നയാളാണെന്ന് അറിയുകയും ചെയ്തതോടെ ശ്രീകാന്ത് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ അന്യായം ബോധിപ്പിക്കുകയായിരുന്നു.
പണം കൈമാറിയത് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് പരിധിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss