|    Nov 18 Sat, 2017 4:19 am
Home   >  Todays Paper  >  page 7  >  

വിദേശ ജയിലുകളില്‍ 7620 ഇന്ത്യക്കാര്‍

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 7620 ഇന്ത്യക്കാര്‍ വിദേശ ജയിലുകളിലുള്ളതായി വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 80 രാജ്യങ്ങളിലായാണ് ഇവരുള്ളത്.  കൂടുതല്‍ പേരുള്ളത് സൗദി ജയിലിലാണ്. 2084 പേര്‍. രണ്ടാം സ്ഥാനത്ത് യുഎഇയാണ്. 1376 പേരാണ് ശിക്ഷ അനുഭവിക്കുന്നത്.  എന്നാല്‍, വിഷയത്തില്‍ ആണ്‍-പെണ്‍ തിരിച്ചുള്ള കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. മോഷണം, കൊല, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലായി 859 ഇന്ത്യക്കാരാണ് നേപ്പാള്‍ ജയിലിലുള്ളത്. കൊല, കള്ളക്കടത്ത് കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് കുവൈത്ത് ജയിലില്‍ 488 പേരുണ്ട്. പാകിസ്താനില്‍ 467, യുകെയില്‍ 376, മലേസ്യയില്‍ 304, യുഎസില്‍ 279 പേരുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക