|    May 26 Fri, 2017 1:04 pm
FLASH NEWS

വിദേശ കള്ളപ്പണ നിക്ഷേപം ഗണ്യമായി കുറഞ്ഞു: ജെയ്റ്റ്‌ലി

Published : 11th July 2016 | Posted By: SMR

അഹ്മദാബാദ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനംമൂലം വിദേശങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപം ഗണ്യമായി കുറഞ്ഞെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജി-20 രാഷ്ട്രങ്ങളുടെ സഹായത്തോടെയും സാങ്കേതിക ഇടപെടലുകളോടെയും തുടങ്ങിവച്ച നടപടി രാജ്യത്തിനകത്തും പുറത്തും കള്ളപ്പണം നിക്ഷേപിക്കുന്നതു ക്ലേശകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് അനധികൃതസ്വത്തു കൈവശമുള്ളവരില്‍ ഇന്നു പരിഭ്രാന്തിയുണ്ട്.
കള്ളപ്പണം തടയാന്‍ 1947 മുതല്‍ 2014വരെ സ്വീകരിച്ച നടപടികള്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ചെറിയ ശതമാനം പോലും വരില്ല- ജെയ്റ്റ്‌ലി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day