|    Feb 27 Mon, 2017 10:20 pm
FLASH NEWS

വിദേശ കറന്‍സി മാറ്റാനാവാതെ പ്രവാസികള്‍

Published : 10th November 2016 | Posted By: SMR

കൊണ്ടോട്ടി: 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കരിപ്പൂരിലെത്തെിയ ഗള്‍ഫ് യാത്രക്കാരും വലഞ്ഞു. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിനൊപ്പം വിമാനത്താവളത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം അടഞ്ഞതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായി.
വിദേശത്തുനിന്ന് നാട്ടിലെത്തിയവരും ഗള്‍ഫ് യാത്രയ്ക്ക് പുറപ്പെടാനായി വിമാനത്താവളത്തിലത്തെിയവരുമാണ് നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത് മൂലം ദുരിതത്തിലായത്. വിമാനത്താവള പരിസരങ്ങളില്‍ കറന്‍സി മാറ്റിനല്‍കുന്നവരും ഇല്ലാതായതോടെ യാത്രക്കാര്‍ ഏറെ പ്രയാസത്തിലായി. ഗള്‍ഫിലേക്ക് പോവാനെത്തിയവര്‍ക്ക് വിദേശ കറന്‍സിയും ഇതുമൂലം ലഭ്യമാക്കാനായില്ല.
പെട്രോള്‍ പമ്പുകളില്‍ മുഴുവന്‍ തുകക്കും പെട്രോള്‍ അടിച്ചാല്‍ മാത്രമെ 500, 1000 രൂപകള്‍ സ്വീകരിക്കുന്നുളളൂ.ചില്ലറ ബാക്കി നല്‍കില്ലെന്ന മുന്നറിയിപ്പാണ് എങ്ങും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day