|    Oct 15 Mon, 2018 3:52 pm
FLASH NEWS

വിദേശ കറന്‍സി പിടികൂടിയ സംഭവം: അന്വേഷണം ആരംഭിച്ചു

Published : 29th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: അഞ്ച് കോടി രൂപയുടെ നൂറോളം വിദേശ കറന്‍സികളുമായി രണ്ടംഗ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത വിദേശ കറന്‍സി കൂടുതല്‍ അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറി.  മേലാറ്റൂര്‍ സ്വദേശി വരിക്കോടന്‍ വീട്ടില്‍ ഷമീം മുഷ്താഖ് (35), മേലാറ്റൂര്‍ ഉച്ചാരക്കടവ് സ്വദേശി കരുവാരവീട്ടില്‍ ഫഖ്‌റുദ്ദീന്‍ (38) എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്നും അഞ്ചു കോടി രൂപയുടെ മൂല്യമുള്ള നൂറോളം ടര്‍ക്കിഷ് ലിറാ കറന്‍സികളാണ് പിടികൂടിയത്. കറന്‍സികളുടെ ഉറവിടത്തെക്കുറിച്ചും ഇത്രയധികം കറന്‍സികള്‍ എങ്ങിനെയാണ് കേരളത്തിലേയ്ക്കു കൊണ്ടുവന്നതെന്നുമുള്ള തുടരന്വേഷണമാരംഭിച്ചിട്ടുണ്ട്. പിടികൂടിയ കറന്‍സിയുടെ വിപണനത്തെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും സൂചന ലഭിച്ചതായി പോലിസ് പറഞ്ഞു. വിമാനത്താവളങ്ങളിലെ അനധികൃതമായി വിദേശ കറന്‍സികള്‍ കൈമാറുന്ന സംഘത്തെക്കുറിച്ചും മറ്റു രാജ്യങ്ങളിലേയ്ക്ക് വിദേശ കറന്‍സികള്‍ കയറ്റി അയയ്ക്കുന്ന ഏജന്‍സികളെക്കുറിച്ചുമാണ് പോലിസ് അന്വേഷിച്ചുവരുന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ സിഐ ടി എസ് ബിനു, എസ്‌ഐമാരായ വികെ ഖമറുദ്ദീന്‍, അഡി. എസ്‌ഐ വേലായുധന്‍, ടൗണ്‍ ഷാഡോ പോലിസിലെ പി എന്‍ മോഹന കൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, സി പി മുരളി, അനീഷ് പൂളക്കല്‍, എസ് സുമേഷ്, എം മനോജ്കുമാര്‍, ദിനേശ് കിഴക്കേക്കര, പി പ്രമോദ്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss