|    Jan 23 Mon, 2017 6:09 am
FLASH NEWS

വിദേശികള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാവണം: ട്രംപ്

Published : 16th August 2016 | Posted By: mi.ptk

donald-trumb

വാഷിങ്ടണ്‍: താന്‍ യുഎസ് പ്രസിഡന്റായാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്ക് വരുന്നവരെ സൂക്ഷമ പരിശോധനയ്ക്ക് ശേഷമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സംരക്ഷിക്കാന്‍ ചില രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ പ്രവേശനം തടയുമെന്നും ഹിലരി ക്ലിന്റണും ബറാക് ഒബാമയും വളര്‍ത്തിയ ഇസ് ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ മൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും ജനതയെ മാനിക്കുകയും ചെയ്യുന്നവരെ മാത്രമേ അമേരിക്കയിലേയ്ക്ക് കുടിയേറ്റത്തിന് അനുവദിയ്ക്കുള്ളൂവെന്നും തീവ്ര ഇസ് ലാമിക നിലപാടുകളെ പ്രതിരോധിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഒഹായോയില്‍ നടന്ന നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക