|    Jan 21 Sat, 2017 11:07 pm
FLASH NEWS

വിദേശികള്‍ക്കു നേരെ അഫ്ഗാനില്‍ ആക്രമണം

Published : 5th August 2016 | Posted By: SMR

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു നേരെ സായുധാക്രമണം. വിദേശസഞ്ചാരികളുടെ സുരക്ഷാര്‍ഥം ഒപ്പം വരുകയായിരുന്ന സൈനിക നയതന്ത്രജ്ഞനുള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടു ബ്രിട്ടിഷ് പൗരന്‍മാരും മൂന്നു യുഎസ് പൗരന്‍മാരും ഒരു ജര്‍മന്‍ പൗരനുമാണ് സംഘത്തിലുണ്ടായിരുന്നത്. അഫ്ഗാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹെറാത് പ്രവിശ്യയിലെ ചെശ്ത് ഇ ശരീഫ് ജില്ലയിലാണ് സംഭവം. ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നാണ് ഗവര്‍ണറുടെ വക്താവ് ജലാനി ഫര്‍ഹാദ് പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക