|    Jun 22 Thu, 2017 5:27 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വിദേശവനിത ഫഌറ്റില്‍നിന്ന് വീണു മരിച്ച നിലയില്‍

Published : 4th November 2016 | Posted By: SMR

ഗുരുവായൂര്‍: വിദേശവനിതയെ ഗുരുവായൂരിലെ ബഹുനില ഫഌറ്റില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്യത്തുപടി ഏറത്ത് ഹരിഹരന്റെ  ഭാര്യയും റുമേനിയന്‍ സ്വദേശിനിയുമായ ബെജിനാരു മദിലേറി റോബര്‍ട്ടീന(40)യാണ് മരിച്ചത്. മമ്മിയൂര്‍ പ്ലാറ്റിനം പഞ്ചരത്‌ന ഫഌറ്റിന് താഴെ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടത്. എട്ടാംനിലയില്‍ നിന്ന് ചാടിയതാണെന്നു കരുതുന്നു. ആത്മഹത്യാകുറിപ്പ് പോലിസ് കണ്ടെത്തിയിട്ടുണ്ട്.
അഞ്ചുമാസം മുമ്പ് കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍വച്ച് വിവാഹിതരായ ഇവര്‍ എറണാകുളം ഉദയനാല്‍ വീട്ടില്‍ കെ ജി സദാനന്ദന്റെ ഉടമസ്ഥതയിലുള്ള അഞ്ചാംനിലയിലെ ഫഌറ്റിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ ഹരിഹരന്റെ മാണിക്യത്തുപടിയിലുള്ള വീട്ടിന്റെ പണികഴിഞ്ഞ് ജോലിക്കാര്‍ക്ക് സല്‍ക്കാരം നല്‍കിയിരുന്നു. ഇതു കഴിഞ്ഞ് ഏറെ വൈകിയാണ് ഇരുവരും ഫഌറ്റിലെത്തിയത്. പുലര്‍ച്ചെ മൂന്നോടെ പോലിസ് വന്ന് വിളിച്ചപ്പോഴാണ് റോബര്‍ട്ടീന മരിച്ചതറിഞ്ഞതെന്ന് ഹരിഹരന്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ചാവക്കാട് തഹസില്‍ദാര്‍ എം ബി ഗിരീഷിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഗുരുവായൂര്‍ അസി. പോലിസ് കമ്മീഷണര്‍ പി എ ശിവദാസന്‍, ടെമ്പിള്‍ സിഐ എന്‍ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസെത്തി ഹരിഹരനെയും ഫഌറ്റിലുള്ളവരെയും ചോദ്യംചെയ്തു.
അമ്മയ്ക്ക് അടുത്തിടെ കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു റോബര്‍ട്ടീനയെന്നും വര്‍ഷങ്ങളായി ഇന്ത്യയിലുള്ള റോബര്‍ട്ടീന ഒന്നരവര്‍ഷം മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും ഹരിഹരന്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും പരിചയത്തിലായത്. സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി നടത്തുന്നതില്‍ പങ്കാളിയായിരുന്നു ഇവര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക