|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദേശരാജ്യങ്ങളുടെ സഹായം കേന്ദ്രം തട്ടിത്തെറിപ്പിച്ചു: മുഖ്യമന്ത്രി

Published : 3rd December 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍: യുഎഇയുടെ 700 കോടി സഹായത്തിനു പുറമെ കേന്ദ്രനിലപാടിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വന്‍ തുക നഷ്ടമായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് കേരളത്തിനു 100 മില്യണ്‍ ഡോളര്‍ (700 കോടി) വാഗ്ദാനം ചെയ്തു. ആദ്യം പ്രധാനമന്ത്രി യുഎഇ ഭരണാധികാരിയോട് നന്ദി അറിയിക്കുകയും പിന്നീടു വേണ്ടെന്നു വയ്ക്കുകയും ചെയ്തു. അതെന്തുകൊണ്ടാണെന്ന് അറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നരേന്ദ്രമോദി വിദേശസഹായങ്ങള്‍ കൈപ്പറ്റിയതാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഈ തീരുമാനത്തോടെ യുഎഇയുടേതിനു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നു കേരളത്തിനു ലഭിക്കാവുന്ന ഇതിനേക്കാള്‍ വലിയൊരു സഹായം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തിലകപ്പെട്ടവര്‍ക്ക് 2000 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2500 കോടി രൂപ കേന്ദ്രസംഘം ശുപാര്‍ശ ചെയ്—തെന്ന കാര്യം അറിഞ്ഞയുടനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു എനനാല്‍ അതേക്കുറിച്ച് ഒരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss