|    Jan 23 Mon, 2017 10:44 pm

വിദേശയാത്രയില്‍ ആചാര വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് യുഎഇ

Published : 4th July 2016 | Posted By: SMR

ദുബയ്: വിദേശയാത്രയ്ക്ക് പോവുന്നവര്‍ പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് തങ്ങളുടെ പൗരന്‍മാരോട് യുഎഇ അഭ്യര്‍ഥിച്ചു. ആചാര വസ്ത്രമായ നീണ്ട കന്തൂറയും തലപ്പാവും ധരിക്കുന്നതിനെതിരെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ സന്ദര്‍ശനത്തിന് പോയ 40 കാരനായ അഹ്മദ് മെന്‍ഹാലി എന്ന വ്യാപാരിയെ യുഎഇയിലെ ആചാര വസ്ത്രങ്ങള്‍ ധരിച്ചതിനെ തുടര്‍ന്ന് ഇസ്‌ലാമിക തീവ്രവാദിയാണന്ന് തെറ്റിദ്ധരിച്ച് പോലിസ് പിടികൂടിയ സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം.
പൊതുസ്ഥലങ്ങളില്‍ പോവുമ്പോള്‍ സാധാരണ വസ്ത്രങ്ങള്‍ മാത്രം ധരിക്കണമെന്നാണ് വ്യക്തമാക്കുന്നത്. യുഎഇ പൗരന്‍ താമസിക്കാന്‍ എത്തിയ അവോണ്‍ നഗരത്തിലെ ഒരു ഹോട്ടലിലെ ജീവനക്കാരിയാണ് ഇസ്‌ലാമിക തീവ്രവാദിയെത്തിയ വിവരം പോലിസില്‍ അറിയിച്ചത്. ഒഹിയോയിലെ ഫെയര്‍ഫീല്‍ഡ് ഇന്‍ ഹോട്ടലിന്റെ കവാടത്തില്‍ കൊടും കുറ്റവാളികളെ പോലെയായിരുന്നു അമേരിക്കന്‍ പോലിസ് ഇദ്ദേഹത്തോട് പെരുമാറിയിരുന്നത്. കൈയാമംവച്ച് ദേഹപരിശോധന നടത്തി നിലത്ത് കിടത്തുകയായിരുന്നു. ഇദ്ദേഹം നിരപരാധിയാണന്ന് കണ്ട് പോലിസ് വിട്ടയച്ചെങ്കിലും ഇദ്ദേഹം ബോധം കെട്ട് വീണിരുന്നു. അബൂദബി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ഒഹിയോവിലുള്ള ക്ലെവ്‌ലാന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
അബദ്ധം സംഭവിച്ചതില്‍ യുഎസ് പോലിസ് ക്ഷമാപണം നടത്തി. എന്നാല്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ് യുഎഇ പൗരന്‍. ഇസ്‌ലാമിക തീവ്രവാദിയെ പിടികൂടി കൈയാമംവച്ച വാര്‍ത്ത അമേരിക്കന്‍ വാര്‍ത്താ ചാനലുകള്‍പുറത്ത് വിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ പ്രചരിക്കപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് വാഷിങ്ടണിലുള്ള യുഎഇ എംബസിയോട് വിദേശകാര്യ മന്ത്രാലയം വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക