|    Oct 19 Thu, 2017 8:04 pm
FLASH NEWS
Home   >  News now   >  

വിദേശയാത്രയില്‍ ആചാര വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് യുഎഇ

Published : 3rd July 2016 | Posted By: sdq

ahmed-menhali

ദുബയ്: വിദേശ യാത്രക്ക് പോകുന്നവര്‍ പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് തങ്ങളുടെ പൗരന്‍മാരോട് യുഎഇ അഭ്യര്‍ത്ഥിച്ചു. ആചാര വസ്ത്രമായ നീണ്ട ഖന്തൂറയും തലപ്പാവും ധരിക്കുന്നതിനെതിരെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ സന്ദര്‍ശനത്തിന് പോയ 40 കാരനായ അഹമ്മദ് മെന്‍ഹാലി എന്ന വ്യാപാരിയെ യുഎഇയിലെ ആചാര വസത്രങ്ങള്‍ ധരിച്ചതിനെ തുടര്‍ന്ന്  തീവ്രവാദിയാണന്ന് ആരോപിച്ച് പോലീസ് പിടികൂടിയ സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. യുഎഇ പൗരന്‍ താമസിക്കാന്‍ എത്തിയ അവോണ്‍ നഗരത്തിലെ ഒരു ഹോട്ടലിലെ ജീവനക്കാരിയാണ് ‘തീവ്രവാദി’യെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. യുഎഇ വിദേശ കാര്യ മന്ത്രാലയമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പൗരന്‍മാര്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ സാധാരണ വസ്ത്രങ്ങള്‍ മാത്രം ധരിക്കണമെന്നാണ് ഇംഗ്ലീഷിലും അറബിയിലും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഒഹിയോയിലെ ഫെയര്‍ഫീല്‍ഡ് ഇന്‍ ഹോട്ടിലിന്റെ കവാടത്തില്‍ കൊടും കുറ്റവാളികളെ പോലെയായിരുന്നു അമേരിക്കന്‍ പോലീസ് ഇദ്ദേഹത്തോട് പെരുമാറിയിരുന്നത്. കയ്യാമം വെച്ച് ദേഹപരിശോധനനടത്തി നിലത്ത് കിടത്തുകയായിരുന്നു. നിരപരാധിയാണന്ന് തിരിച്ചറിഞ്ഞ പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചെങ്കിലും ബോധം കെട്ട് വീണിരുന്നു. മൂന്നു കുട്ടികളുടെ പിതാവായ ഈ അബുദബി സ്വദേശി ഒഹിയോവിലുള്ള ക്ലെവ്‌ലാന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലീസിനും ഹോട്ടല്‍ അധികൃതര്‍ക്കും തെറ്റ് പിണഞ്ഞിട്ടും ഒരു ക്ഷമ പോലും ചോദിക്കാത്ത സാഹചര്യത്തില്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇദ്ദേഹം. തീവ്രവാദിയെ പിടികൂടി കയ്യാമം വെച്ച വാര്‍ത്ത അമേരിക്കന്‍ വാര്‍ത്താ ചാനലുകളില്‍ പുറത്ത് വിട്ടിതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ പ്രചരിക്കപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്യേഷണം നടത്താന്‍ യുഎഇ വിദേശകാര്യ മന്ത്രാലയം വാഷിംങ്ങ്ടണിലുള്ള യുഎഇ എംബസ്സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക