|    May 24 Wed, 2017 3:32 pm
FLASH NEWS

വിദേശയാത്രക്കാരുടെ ബാഗേജ് മുടങ്ങി; കരിപ്പൂരില്‍ ബഹളം

Published : 1st September 2016 | Posted By: SMR

കരിപ്പൂര്‍: എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാര്‍ക്ക് ബാഗേജ് ലഭിക്കാത്തതിനെച്ചൊല്ലി കരിപ്പൂരില്‍ ബഹളം. ഇന്നലെ രാവിലെ ദുബയ്, ദമ്മാം എന്നിവിടങ്ങളില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരാണ് ബാഗേജ് സമയത്തിന് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചത്.
രാവിലെ 11ന് ദമ്മാമില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരും തിങ്കളാഴ്ച ദുബയില്‍ നിന്നെത്തിയ യാത്രക്കാരുമാണ് ബാഗേജ് ലഭിക്കാതെ ദുരിതത്തിലായത്. ദമ്മാമില്‍ നിന്നെത്തിയ 30ലധികം പേര്‍ക്കും ബാഗേജ് ലഭിച്ചില്ല. ഇവരുടെ ബാഗേജ് അടുത്ത ദിവസം ലഭിക്കുമെന്നാണ് എയര്‍ഇന്ത്യ അറിയച്ചത്. എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ കരിപ്പൂരിലെത്തിയവരോട് ഇന്നലെ രാവിലെ ലഗേജിനായി എത്താനായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ചെത്തിയവര്‍ക്കും ബാഗേജ് കിട്ടിയില്ല. ഇതോടെയാണ് യാത്രക്കാര്‍ ബഹളം വച്ചത്.
വിലപിടിപ്പുള്ള സാധനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടങ്ങുന്ന ബാഗേജുകള്‍ കരിപ്പൂരിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പലപ്പോഴും ലഭിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. എയര്‍ ഇന്ത്യ ഓഫിസില്‍ നിന്ന് വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ 11ഓടെ ഇവര്‍ കരിപ്പൂരിലെത്തിയത്. എന്നാല്‍, ബാഗേജ് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചിലര്‍ക്ക് ബാഗേജ് ലഭിച്ചത്. കരിപ്പൂരില്‍ മാസങ്ങളായി യാത്രക്കാര്‍ക്ക് സമയത്തിന് ബാഗേജ് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day