|    Jul 18 Wed, 2018 8:02 pm
FLASH NEWS

വിദേശമദ്യശാല അടിച്ചുതകര്‍ത്ത സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 6th September 2017 | Posted By: fsq

 

കോന്നി: കൂടലിലെ വിദേശമദ്യശാല അടിച്ചു തകര്‍ത്ത് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.കൂടല്‍ പുന്നമൂട് അട്ടാഴിക്കോട് പുത്തന്‍വീട്ടില്‍ അബ്ദുല്‍ സലാം (49), പുന്നമൂട് മിഥുന്‍ നിവാസില്‍ ആദര്‍ശ് (25) എന്നിവരെയാണ് കൂടല്‍ എസ്‌ഐ ശ്യാം മുരളി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.ഉത്രാടരാത്രിയില്‍ പത്തിനു ശേഷമാണ് സംഭവം.പുന്നമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യശാലയില്‍ നിന്നും പ്രവര്‍ത്തന സമയത്തിനു ശേഷം ചില വേണ്ടപ്പെട്ടവര്‍ക്ക് മദ്യം നല്‍കിയതാണ് പ്രശ്‌നത്തിനു തുടക്കം. പ്രദേശത്തെ വായനാ ശാലാ പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്യുകയും വാക്കേറ്റം കൈയേറ്റത്തിലേക്കും അക്രമത്തിലേക്കും കലാശിക്കുകയായിരുന്നു.പ്രവര്‍ത്തന സമയത്തിനു ശേഷം കെട്ടിട ഉടമയും ജീവനക്കാരും മറ്റ് ചിലരും ചേര്‍ന്ന് വില്‍പനശാലയ്ക്കുള്ളില്‍ മദ്യപാനം നടത്തുന്നത് നിത്യസംഭവമാണന്നും പ്രദേശവാസികള്‍ പറയുന്നു.സംഭവ ദിവസം രാവിലെ ഓണാഘോഷ പരിപാടിയുടെ പിരിവിനായി വായനശാലാ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയും കുറഞ്ഞ തുക നല്‍കിയതിനെ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു.രാത്രിയില്‍ ഇവര്‍ മദ്യശാല നിരീക്ഷിക്കുകയും പ്രവര്‍ത്തന സമയ ശേഷം മദ്യം നല്‍കുന്നത് കാണുകയും ചെയ്തു.തുടര്‍ന്നാണ് സംഭവം അരങ്ങേറിയത്.അറസ്റ്റിലായ ആദര്‍ശിനെ ജീവനക്കാര്‍ മര്‍ദ്ദിച്ച ശേഷം പിടിച്ചു വച്ച് പോലിസിനു കൈമാറുകയായിരുന്നു.ജീവനക്കാര്‍ മദ്യശാല അടച്ച ശേഷം പണം എണ്ണി തിട്ടപ്പെടുത്തി കൊണ്ടിരിക്കുമ്പോഴാണ് അക്രമം ഉണ്ടായതെന്നും പണം തട്ടിയെടുക്കുകയും ജീവനക്കാരെ സംഘം മര്‍ദ്ദിക്കുകയും ചെയ്തതായാണ് ജീവനക്കാരുടെ മൊഴി. ജീവനക്കാരായ ഷോപ്പ് ഇന്‍ചാര്‍ജ് സജീവ്, സെയില്‍സ്മാന്‍മാരായ മനോജ്, റെജി ജോഷ്വാ, നന്ദകുമാര്‍, അജോയ്, ഓഫിസ് അസി. ടി ഡി രാജേഷ്, സെക്യൂരിറ്റി ദീപു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതായി പറയുന്നത്.ഇവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊതുമുതല്‍ നശിപ്പിച്ചതിനും പണം അപഹരിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തി മര്‍ദ്ദിച്ചതിനുമായി പോലിസ് കേസെടുത്തിട്ടുള്ളത്. മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ്് ചെയ്യുമെന്ന് എസ്‌ഐ ശ്യാം മുരളി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss