|    Oct 23 Mon, 2017 2:36 am

വിദേശമദ്യവുമായി നാലുപേര്‍ അറസ്റ്റില്‍

Published : 9th February 2016 | Posted By: SMR

ഇരിക്കൂര്‍: വില്‍പനക്കായി കടത്തികാണ്ടു പോവുകയായിരുന്ന വിദേശ മദ്യവുമായി രണ്ടു പേരെ ശ്രീകണ്ഠാപുരം എക്‌സൈസ് സംഘം പിടികൂടി.
വയത്തൂര്‍ കാലാങ്കിയിലെ ജേക്കബ്(48), വില്‍പനക്കായി കടത്തുകയായിരുന്ന നാലു ലിറ്റര്‍ വിദേശമദ്യവുമായാണ് പായത്തെ സന്തോഷ് (30) എന്നിവരാണ് പിടിയിലായത്. ജേക്കബില്‍ നിന്ന് ബാഗില്‍ സൂക്ഷിച്ച 15 കുപ്പി കര്‍ണാടക മദ്യമാണ് പിടികൂടിയത്. കാല്‍നടയായി പോവുകയായിരുന്ന ഇയാളെ രഹസ്യ വിവരത്തെ തുടര്‍ന്ന് കാലങ്കി റോഡില്‍ വെച്ച് ഇന്നലെ രാവിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ഇബ്രാഹിം കുട്ടിയും സംഘവുമാണ് പിടികൂടിയിരുന്നു.
മലയോര മേഖലയില്‍ കര്‍ണാടക മദ്യം വിപണനം നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് ഇദ്ദേഹമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
പയ്യന്നൂരില്‍ അളവില്‍ കൂ ടുതല്‍ വിദേശമദ്യം കടത്തിയ സംഭവത്തില്‍ രണ്ടുപേരെ എക്‌സൈസ് സംഘം പിടി കൂടി. ചീമേനിയിലെ എം പങ്ക ജാക്ഷന്‍, ആലപ്പടമ്പ ചെറു പ്പാറയിലെ രാഘവന്‍ എ ന്നിവ രെയാണ് പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക