|    Aug 21 Mon, 2017 4:27 am
FLASH NEWS

വിദേശമദ്യം വില്‍ക്കുന്നതിനിടെ യുവാവിനെ പിടികൂടി

Published : 4th June 2017 | Posted By: fsq

 

താമരശ്ശേരി: പുതുപ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം വിദേശ മദ്യ വില്‍പന നടത്തിയ യുവാവിനെ താമരശേരി എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി പാഴൂര്‍ കരാപ്പള്ളല്‍ വിപിന്‍ (27) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒന്നര ലിറ്റര്‍ വിദേശ മദ്യവും ഇയാള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും പിടിച്ചെടുത്തു. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജി കുര്യാക്കോസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെയിംസ് മാത്യു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പി രാജന്‍, സുരേഷ് ബാബു, കെ വസന്തന്‍, നൗഫല്‍, അശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക