|    Jan 22 Sun, 2017 11:53 am
FLASH NEWS

വിദേശഫണ്ടിന് സാകിര്‍ നായിക്കിന്റെ സ്ഥാപനം മുന്‍കൂര്‍ അനുമതി വാങ്ങണം

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സാകിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ സംഭാവന സ്വീകരിക്കാനാവില്ല. സംഭാവന സ്വീകരിക്കുന്നതിനായി മുന്‍കൂട്ടി അനുമതി ആവശ്യമുള്ള സംഘടനകളുടെ പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.
നായിക്കിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് വിദേശത്തുനിന്നുള്ള ധനസഹായം വരുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്‌സിആര്‍എ) പ്രകാരം സഹായം സ്വീകരിക്കുന്നതിനുള്ള നായിക്കിന്റെ സ്ഥാപനത്തിന്റെ ലൈസന്‍സ് കഴിഞ്ഞമാസം പുതുക്കിയത് അബദ്ധത്തിലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. നായിക്കിനെതിരായ കേസില്‍ അന്വേഷണം നിലനില്‍ക്കേ ലൈസന്‍സ് പുതുക്കി നല്‍കിയഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക