|    Jan 17 Tue, 2017 4:50 pm
FLASH NEWS

വിദേശനാണ്യ കരുതല്‍ശേഖരം വര്‍ധിച്ചു

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ എം പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഖ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 2014ല്‍ അവസാനിച്ച വര്‍ഷം 304.2 ശതകോടി യുഎസ് ഡോളറായിരുന്നു രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം.
2015 മാര്‍ച്ചില്‍ അവസാനിച്ചവര്‍ഷം ഇത് 341.6 ശതകോടി യുഎസ് ഡോളറും 2016 മാര്‍ച്ചില്‍ അവസാനിച്ചവര്‍ഷം 360.2 ശതകോടി യുഎസ് ഡോളറും 2016 ജൂലൈ വരെ 363.4 ശതകോടി യുഎസ് ഡോളറുമാണ്. മറുപടിക്കൊപ്പം മന്ത്രി സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് ഡോളറിനെ അപേക്ഷിച്ച് രൂപയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ മൂല്യശോഷണം പൊതുവായി മറ്റ് വിദേശ കറന്‍സികളെ അപേക്ഷിച്ച് യുഎസ് ഡോളറിന് ഇക്കാലയളവില്‍ ഉണ്ടായ മൂല്യവര്‍ധന പ്രതിഫലിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക