|    Sep 19 Tue, 2017 8:54 pm
FLASH NEWS
Home   >  Kerala   >  

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടി നാടുവിട്ടയാള്‍ പിടിയില്‍

Published : 17th July 2017 | Posted By: G.A.G

റാന്നി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത ശേഷം നാടുവിട്ട ആള്‍ റാന്നി പോലീസിന്റെ പിടിയിലായി. റാന്നി അങ്ങാടിയില്‍  വലിയകാലായില്‍ വീട്ടില്‍ വി കെ ശ്രീകാന്താണ് പിടിയിലായത്.
വിദേശ രാജ്യങ്ങളില്‍  ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറില്‍ അധികം ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ ശ്രീകാന്തിനെ മുംബെയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. മുംബെയില്‍ അംബര്‍നാഥ് എന്ന സ്ഥലത്തെ അയ്യപ്പക്ഷേത്രം കേന്ദ്രീകരിച്ച് പൂജാദികര്‍മ്മങ്ങളും ജ്യോതിഷവും നടത്തിവരികയായിരുന്നു ഇയാള്‍. ഗള്‍ഫില്‍ തനിക്ക് വലിയ സ്വാധീനമുണ്ടെന്നും നിരവധി പേര്‍ക്ക് ഇവിടെ ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. ഒരാളില്‍ നിന്നും ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഇയാള്‍ വാങ്ങിയിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി നൂറില്‍ അധികം ആളുകള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതി മുംബെയില്‍ ഉള്ളതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാന്നി എസ് ഐ ശ്രീജിത്ത്, സി പി ഓ മാരായ ബിജു മാത്യു, സലിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക