|    Jan 24 Tue, 2017 12:31 am

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ അറസ്റ്റില്‍

Published : 18th October 2016 | Posted By: SMR

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയ ആള്‍ അറസ്റ്റില്‍. തൃശൂര്‍ പാളയംപറമ്പ് വിന്‍തല ഓട്ടോക്കാരന്‍ പോള്‍ ആന്റണി(61)യെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുറ്റിക്കാട് സ്വദേശികളായ ബ്രിയോ കുര്യന്‍, ലിന്‍സണ്‍ എന്നിവരുടെ പരാതിപ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
പരാതിക്കാര്‍ക്ക് പോളണ്ടില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ് ഓരോ ലക്ഷംരൂപ വീതം വാങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. പണം വാങ്ങിയശേഷം ചിറ്റൂര്‍ റോഡില്‍ നടത്തിയിരുന്ന അല്‍ അമല്‍ എന്റര്‍പ്രൈസസ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനം പൂട്ടുകയും പിന്നീട് സണ്‍ പോയിന്റ് എന്ന പേരില്‍ മറ്റൊരു സ്ഥാപനം തുടങ്ങിയതായും പോലിസ് പറഞ്ഞു. വിദേശത്ത് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് ആകര്‍ഷകമായ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. കളമശ്ശേരിയിലെ ഒരു സ്ഥാപനത്തില്‍ വിദേശ ജോലിക്കായി ഇയാള്‍ ഇന്റര്‍വ്യൂ നടത്തുന്ന വിവരം പോലിസിനു ലഭിച്ചു. തുടര്‍ന്നു അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
വിദേശത്തേക്ക് ആളുകളെ കയറ്റിവിടുന്നതിനുവേണ്ട ലൈസന്‍സോ കോര്‍പറേഷന്റെ അനുമതിയോ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പ്രിന്‍സിപ്പല്‍ എസ്‌ഐ എസ് വിജയശങ്കര്‍ പറഞ്ഞു. 12 വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായതിനാല്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനു വിധേയമായിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സിഐ എ അനന്തലാല്‍, എസ്‌ഐമാരായ എസ് വിജയശങ്കര്‍, ഡി ദീപു, എം ജി ശ്യാം, സീനിയര്‍ സിപിഒ കെ സുധീര്‍, ഷാജി, സിപിഒമാരായ പി ബി സജീവ്, സുധീര്‍ ബാബു, കെ ആര്‍ രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക