|    May 26 Fri, 2017 4:52 pm
FLASH NEWS

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങളുമായി മുങ്ങിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Published : 9th July 2016 | Posted By: SMR

കളമശ്ശേരി: കാനഡ, കുവൈറ്റ്, യുകെ എന്നിവിടങ്ങളില്‍ നഴ്‌സിങ് ജോലിയും മറ്റു ജോലികളും തരപ്പെടുത്തി തരാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ തമിഴ്‌നാട് സ്വദേശിയെ കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് പോലിസ് അറസ്റ്റു ചെയ്തു.
തമിഴ്‌നാട് കന്യാകുമാരി അഴഗപ്പാപുരം ഗവ.ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന ചിത്തിരപ്പഴം എന്ന രാജ(49)നെയാണ് കുടങ്കുളത്തു നിന്നുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.
തൃക്കാക്കര പോലിസ് സ്റ്റേഷനില്‍ മൂന്നു കേസുകളും കൂടാതെ കാസര്‍കോഡ്, തിരുനെല്‍വേലി എന്നീ പോലിസ് സ്റ്റേഷനുകളിലും സമാനമായ രീതിയിലുള്ള കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞുവരികെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. 45 ഓളം പേരില്‍ നിന്നും 80 ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
കബളിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും കോട്ടയം ഭാഗത്തു നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥികളാണ്. കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി കെ ജോസി എഎസ്‌ഐമാരായ ബാബു, മാര്‍ട്ടിന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കാക്കനാട് കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day