|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിദേശത്തു നിന്ന് മണല്‍ ഇറക്കുമതി ചെയ്യുന്നു

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: നിര്‍മാണമേഖലയ്ക്ക് ആവശ്യമായ മണലിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ മണല്‍ ഇറക്കുമതി ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണലിന്റെ കടുത്ത ദൗര്‍ലഭ്യവും അമിതമായി മണല്‍ വാരുന്നതു മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. വിദേശത്തു നിന്ന് മണല്‍ കൊണ്ടുവരുന്നതിന് നിലവില്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. കൊച്ചി തുറമുഖം വഴി മണല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇറക്കുമതിക്ക് സംസ്ഥാന മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇറക്കുമതി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് വകുപ്പ് പെര്‍മിറ്റ് നല്‍കും. മലേസ്യ, വിയറ്റ്‌നാം, കംപോഡിയ മുതലായ രാഷ്ട്രങ്ങളില്‍ മണല്‍ വേണ്ടത്ര ലഭ്യമാണ്. കേരളത്തിന് ഒരു വര്‍ഷം മൂന്നു കോടി ടണ്‍ മണല്‍ ആവശ്യമുണ്ട്. ഇതിന്റെ ചെറിയ ശതമാനം മാത്രമേ പുഴകളില്‍ നിന്ന് ലഭിക്കുന്നുള്ളൂ. ഇതു കാരണം നിര്‍മാണമേഖലയില്‍ പ്രതിസന്ധിയുണ്ട്. ദൗര്‍ലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോള്‍ ക്യുബിക് അടിക്ക് 140 രൂപ വരെ വിലയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss