|    Jul 25 Tue, 2017 4:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശത്തു നിന്നെത്തിയ പീഡനക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

Published : 22nd January 2016 | Posted By: SMR

നെടുമ്പാശ്ശേരി: വിദേശത്ത് നിന്നെത്തിയ പീഡനക്കേസിലെ പ്രതിയെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി അനീഷ് (26) ആണ് പിടിയിലായത്. പീഡനത്തിന് ഇരയായ തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അനീഷിനെ പിടികൂടിയത്.
സന്നദ്ധ സംഘടനാ പ്രവര്‍ത്തകനായ അനീഷുമായി ഫെയ്‌സ്ബുക്കിലൂടെയാണ് യുവതി അടുക്കുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ക്കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് പല തവണ പല സ്ഥലങ്ങളില്‍ വച്ച് വിവാഹവാഗ്ദാനം നല്‍കി യുവതിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമായ ഇയാ ള്‍ എംബിഎ ബിരുദധാരിയാണ്. സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് സാമ്പത്തികമായും മറ്റും കൂടുതല്‍ സഹായം കൈപ്പറ്റിയിരുന്നു. ദുബയില്‍ ജോലി ചെയ്യാനെത്തിയ യുവതി അനീഷിന് ജോലിക്കായി വിസ അയച്ചുകൊടുത്തെങ്കിലും അത് സ്വീകരിക്കാതെ അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് അനീഷുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ച യുവതിക്ക് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പിടിയിലായ അനീഷിനെ വിമാനത്താവള എമിഗ്രേഷന്‍ വിഭാഗം പോലിസിന് കൈമാറി. സന്നദ്ധ സംഘടനയുടെ മറവില്‍ മറ്റ് യുവതികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക