|    Dec 16 Sun, 2018 1:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘വിദേശത്തു നിന്നുള്ള റിലീഫ് സാമഗ്രികള്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുന്നു’

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സന്നദ്ധസംഘടനകള്‍ വിദേശത്തു നിന്ന് അയക്കുന്ന റിലീഫ് സാമഗ്രികള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷം. സര്‍ക്കാര്‍ വഴി വിതരണം ചെയ്താല്‍ മാത്രമേ സാധനങ്ങള്‍ വിട്ടുതരുകയുള്ളൂ എന്നാണു നിലപാട്. സര്‍ക്കാര്‍ മാത്രമേ വിതരണം ചെയ്യാവൂ എന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പല സംഘടനകളും സ്വന്തം നിലയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ശേഖരിച്ച സാധനങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. നിയന്ത്രണം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss