|    Oct 17 Tue, 2017 10:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശത്തു നടത്തിയ വിവാഹമോചനം സാധുവെന്ന് ഹൈക്കോടതി

Published : 8th October 2016 | Posted By: SMR

കൊച്ചി: ഉഭയസമ്മതപ്രകാരം ക്രിസ്ത്യന്‍ ദമ്പതികള്‍ വിദേശത്ത് വിവാഹമോചനം നേടിയത് ഇന്ത്യയിലെ വിവാഹ നിയമപ്രകാരം സാധുവാണെന്ന് ഹൈക്കോടതി.
യുഎഇയിലെ കോടതിയില്‍ നിന്ന് നേടിയ വിവാഹമോചനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നിഷേധിച്ച സബ് രജിസ്ട്രാറുടെ നടപടിക്കെതിരേ നോര്‍ത്ത് പറവൂര്‍ സ്വദേശി അഗസ്റ്റിന്‍ കളത്തില്‍ മാത്യു നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കിസ്തുമതവിശ്വാസികളായ ഹരജിക്കാരനും ഭാര്യയും മുസ്‌ലിം വ്യക്തിഗത നിയമപ്രകാരമാണ് വിവാഹമോചനം നേടിയതെന്നും യുഎഇയിലെ കോടതി ഇന്ത്യന്‍ വിവാഹനിയമത്തിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കേസില്‍ സബ് രജിസ്ട്രാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിവാഹമോചനം  ഉഭയസമ്മതപ്രകാരമാണ് നേടിയതെന്നതിനാല്‍  സര്‍ട്ടിഫിക്കറ്റ് സാധുവാണെന്ന് കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക