|    Nov 19 Mon, 2018 12:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശജോലിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: പ്രവാസി ഫോറം

Published : 18th August 2018 | Posted By: kasim kzm

കോട്ടയം: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപകരും അല്ലാത്തവരുമായ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തുല്യതാപ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള പ്രവാസി ഫോറം. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനസര്‍ക്കാരും യൂനിവേഴ്‌സിറ്റികളും വിദേശമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയും പ്രവാസികളുടെ ആശങ്ക അകറ്റുകയും ചെയ്യണമെന്ന് കേരള പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. യുഎഇ, സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് പ്രവാസികള്‍ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss