|    Aug 19 Sun, 2018 3:35 am
FLASH NEWS

വിദൂര വിദ്യാഭ്യാസത്തില്‍ യുജിസി തീരുമാനം നടപ്പാക്കണമെന്ന്

Published : 14th March 2018 | Posted By: kasim kzm

കണ്ണൂര്‍: വിദൂര-റഗുലര്‍ വ്യത്യാസമില്ലാതെ യുജിസി നിര്‍ദേശിക്കുന്ന തുല്യത പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ തയ്യാറാവണമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദൂരവിദ്യാഭ്യാസത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നു. എന്നാല്‍ പ്രൈവറ്റായും വിദൂര വിദ്യാഭ്യാസം വഴിയും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു അടുത്തകാലത്ത് തൊഴില്‍ പ്രതിസന്ധി ഉണ്ടായതായും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണ് കാരണം. സര്‍ട്ടിഫിക്കറ്റുകളില്‍ പഠന മാധ്യമമോ, സ്ഥാപനമോ രേഖപ്പെടുത്തുന്നത് വിവേചനത്തിനിടയാക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യുജിസി മുഖാന്തിരം കഴിഞ്ഞ ഫെബ്രുവരി 24ന്് ഇറക്കിയ ഉത്തരവില്‍ വിദൂര വിദ്യാഭ്യാസ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുജിസി സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ അസോസിയേഷന്‍ സര്‍വകലാശാലകള്‍ക്ക് കൈമാറിയിരുന്നു.
അതേസമയം, വിദൂര വിദ്യാഭ്യാസം വഴി പഠിച്ച് ജയിക്കുന്ന കുട്ടികള്‍ക്ക് റഗുലറിന്റേതിന് തുല്യമായി ആദ്യ രണ്ടുവര്‍ഷം ഓ ണ്‍ലൈന്‍ മാര്‍ക്ക് ലിസ്റ്റും മൂന്നാംവര്‍ഷം കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും നല്‍ക്കാനുള്ള കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് കെ എന്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ഖജാഞ്ചി യു നാരായണന്‍, ബിന്ദു സജിത്കുമാര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss