|    May 26 Fri, 2017 6:49 pm
FLASH NEWS

വിദര്‍ഭ സംസ്ഥാനം പരിഗണനയിലില്ല: ഫഡ്‌നാവിസ്

Published : 2nd August 2016 | Posted By: SMR

മുംബൈ: പ്രത്യേക വിദര്‍ഭ സംസ്ഥാന രൂപീകരണം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്. ഇതുസംബന്ധിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആശയത്തെ എതിര്‍ത്തു. ശിവസേന എംഎല്‍എ പ്രകാശ് അഭിത്കറാണ് മുഖ്യമന്ത്രിയോട് നിലപാടു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
വിദര്‍ഭയുടെ കാര്യത്തില്‍ ബിജെപിയും ശിവസേനയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വൈഗ പാട്ടീല്‍ ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day