|    Jan 23 Mon, 2017 4:13 pm

വിദഗ്ധസമിതി രൂപീകരിച്ചു

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍, കരള്‍ മാറ്റിവയ്ക്കല്‍, ആന്‍ജിയോപ്ലാസ്റ്റി സ്റ്റഡിങ്, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍, കൊറോണറി ആര്‍ട്ടെറി ബൈപാസ് ഗ്രാഫ്റ്റ് തുടങ്ങിയ ചികില്‍സകള്‍ക്കും ഓപറേഷനും ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ചു പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചു.
ഡോ. തോമസ് മാത്യു പ്രിന്‍സിപ്പല്‍ ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജ്,  ഡോ. ഡി നാരായണ മുന്‍ ചെയര്‍മാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട്, ഡോ. ജേക്കബ് തോമസ് നെഫ്രോളജി വകുപ്പ് മേധാവി ഗവ. മെഡിക്കല്‍ കോളജ് തിരുവനന്തപുരം,  ഡോ. ജോര്‍ജ് കോശി പ്രഫസര്‍ കാര്‍ഡിയോളജി,  ഡോ. ടി കെ ജയകുമാര്‍ കോട്ടയം, പ്രഫ. ഹരി കുറുപ്പ്  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ഗവണ്‍മെന്റ് കോളജ് കാസര്‍കോട്, അരുണ്‍ ബി നായര്‍ എന്നിവരാണ്  വിദഗ്ധസമിതിയിലുള്ളത്. ചികില്‍സാചെലവു സംബന്ധിച്ച് വിശദമായ പഠനം നടത്തി രണ്ടു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക