|    Oct 15 Mon, 2018 8:16 pm
FLASH NEWS

വിത്തുതേങ്ങ സംഭരണം; കിഴക്കന്‍ മലയോര കര്‍ഷകര്‍ ആശങ്കയില്‍

Published : 29th September 2017 | Posted By: fsq

 

കുറ്റിയാടി: വിത്തുതേങ്ങയുടെ സംഭരണം ഗണ്യമായി കുറയ്ക്കാനുള്ള നടപടി കിഴക്കന്‍ മലയോര നാളീകേര കര്‍ഷകരെ ആശങ്കിലാഴ്ത്തി. ഈ മേഖലയില്‍ നിന്നും വിത്തുതേങ്ങയുടെ സംഭരണം മൂന്നിലൊന്നായി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതായാണു ആക്ഷേപം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിത്തുതേങ്ങകള്‍ സംഭരിക്കുന്നത് കിഴക്കന്‍ മലയോര മേഖലയില്‍ നിന്നാണു. രോഗപ്രതിരോധ ശേഷിയും ഉല്‍പാദനകൂടുതലുമുള്ള കുറ്റിയാടിയിനം തേങ്ങകളാണു ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം തേങ്ങകള്‍ ഒരുകുലയില്‍തന്നെ നൂറിലധികം ഉണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ മൂന്നരലക്ഷത്തിലധികം വിത്തുതേങ്ങകള്‍ സംഭരിച്ച സ്ഥാനത്ത് ഈ വര്‍ഷം വലിയ കുറവാണു സംഭവിച്ചതെന്നാണു കര്‍ഷകര്‍ പറയുന്നത്. സാധാരണയായി നാളീകേര കര്‍ഷകരില്‍ നിന്നും വിത്തുതേങ്ങകള്‍ കൃഷിവകുപ്പ് മുഖേനയാണു സംഭരിക്കുന്നത്. ഇത്തരം തേങ്ങകള്‍ സര്‍ക്കാര്‍ ഫാമുകളിലെത്തിച്ച് മുളപ്പിച്ച ശേഷം ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണു പതിവ്.വെളിച്ചെണ്ണ, കൊപ്ര തുടങ്ങിയവയുടെ മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തിലാണു വിത്തുതേങ്ങയുടെ വിലയും നിശ്ചയിക്കുക. ഇപ്പോള്‍ ഇവയ്ക്ക് മാര്‍ക്കറ്റില്‍ നല്ലവിലയാണു ലഭിക്കുന്നത്. വിത്തുതേങ്ങയുടെ പ്രതിഫലം നിശ്ചയിക്കുന്ന ഡിസംബര്‍ ജനുവരി മാസം വരെ മാര്‍ക്കറ്റ് വില തുടരുകയാണെങ്കില്‍ അത് കര്‍ഷകര്‍ക്ക് അനുകൂലമാകുമെന്നാണു കരുതുന്നത്. കിഴക്കന്‍ മലയോരമേഖലയില്‍ നിന്നുള്ള വിത്തുതേങ്ങയുടെ സംഭരണത്തില്‍ കുറവ് വരുത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്ന് ഇ കെ വിജയന്‍ എം എല്‍ എ കൃഷിവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. വിത്തുതേങ്ങ സംഭരണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കര്‍ഷകസംഘം കാവിലുമ്പാറ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. എം ആര്‍ വിജയന്‍ അധ്യക്ഷതവഹിച്ചു. കെ പി രാജേന്ദ്രന്‍, ടി എ നാരായണന്‍ കുട്ടി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss