|    Aug 23 Wed, 2017 1:47 pm
FLASH NEWS

വിതുര-തൊളിക്കോട് കുടിവെള്ളപദ്ധതിയുടെ ഭാഗിക കമ്മീഷനിങ് ഉടന്‍: എംഎല്‍എ

Published : 29th October 2016 | Posted By: SMR

വിതുര: വിതുര-തൊളിക്കോട് പഞ്ചായത്തുകളില്‍ ശുദ്ധജലം ലഭ്യമാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗികമായ കമ്മിഷനിങ് ഉടന്‍ നടത്താനാകുമെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ. 41 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായി അനുവദിച്ച 24 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കമ്മിഷനിങാണ് ഉടന്‍ നടക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് വാട്ടര്‍ അതോറിട്ടി തയ്യാറാക്കിയ രണ്ടാംഘട്ട എസ്റ്റിമേറ്റു തുകയായ 17 കോടി രൂപ മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കാന്‍ നിര്‍ദേശം നല്‍കി. വിതുര പഞ്ചായത്തില്‍ റോ വാട്ടര്‍ പമ്പ് ഹൗസ്, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓവര്‍ഹെഡ് സര്‍വ്വീസ് റിസര്‍വ്വെയര്‍, ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍ തുടങ്ങി 41 കിലോ മീറ്റര്‍ ഡിഐ പൈപ്പുകളും ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. അതോടൊപ്പം 5 കോടി ചെലവു വരുന്ന ട്രാന്‍സ്‌ഫോര്‍മറിന്റെയും പമ്പുകളുടെയും പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു. ഇവ പൂര്‍ത്തിയാവുന്നതോടെ പദ്ധതിയുടെ ഭാഗികമായ കമ്മിഷന്‍ ഉണ്ടാവും. പദ്ധതിയുടെ നടത്തിപ്പിനായി വിതുരയില്‍ ഇനി ആവശ്യമുള്ള സ്ഥലം കുണ്ടാളംകുഴിയില്‍ ലഭ്യമായിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. വിതുരയില്‍ പണി ഏതാണ്ട് പൂര്‍ത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തില്‍ സ്ഥലം ലഭ്യമാകാന്‍ വൈകിയതാണ് പണി ഇഴയാന്‍ കാരണം. ഇത് സംബന്ധിച്ച് മുന്‍ സ്പീക്കറുടെ കാലത്ത് തന്നെ ഈ പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പല തവണ വിളിച്ചിരുന്നു. എന്നാല്‍ തൊളിക്കോട് പഞ്ചായത്തില്‍ മാത്രം സ്ഥലം ലഭ്യമാകുന്നതില്‍ കാലതാമസമുണ്ടായി. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിലുള്ള 16.2 എല്‍എല്‍ കപ്പാസിറ്റിയുള്ള ഓവര്‍ഹെഡ് സര്‍വീസ് റിസര്‍വേയറിന്റെയും പച്ചമലയിലുള്ള ടാങ്കിന്റെയും മേലേ തൊളിക്കോടുള്ള ബൂസ്റ്റര്‍ പമ്പ് ടാങ്കിന്റെയും ഉള്‍പ്പടെ 40 കിലോ മീറ്ററോളം വരുന്ന ഡിഐ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനാണ് രണ്ടാംഘട്ടമായി 17 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 4.8 കോടി രൂപയുടെ  തോട്ടുമുക്ക് ഓവര്‍ഹെഡ് സര്‍വീസ് റിസര്‍വേയറിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. എന്നാല്‍ ടെന്‍ഡര്‍ തുക അധികരിച്ചതിനാല്‍ അധികം വരുന്ന തുകയ്ക്ക് പ്രത്യേക അനുമതി ലഭിച്ചാലുടന്‍ പണി തുടങ്ങാന്‍ സാധിക്കും. ബാക്കി വരുന്ന വര്‍ക്കുകളുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയായി വരുന്നുതായും എംഎല്‍എ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക