|    Sep 26 Tue, 2017 6:25 pm
FLASH NEWS

വിതരണ പൈപ്പ് പൊട്ടി ഉളിയിലിലും മുണ്ടേരിയിലും കുടിവെള്ളം പാഴാവുന്നു

Published : 5th August 2016 | Posted By: SMR

ഇരിട്ടി: കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി രണ്ടിടത്ത് വെള്ളം പാഴാവുന്നു. ഉളിയില്‍-ഹാജി റോഡിലെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട വെള്ളമാണ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് പാഴാവുന്നത്. വെള്ളം ശക്തമായി ഒഴുകിയതിനെ തുടര്‍ന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ടുണ്ട്. ഈ ഭാഗത്ത് പലകുടുംബങ്ങള്‍ക്കും കുടിവെള്ളം യഥാസമയം കിട്ടുന്നില്ലെന്നു നേരത്തേ പരാതിയുയര്‍ന്നിരുന്നു.
മുണ്ടേരി ഡിസ്‌പെന്‍സറിക്കു സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. ആഴ്ചയിലൊരിക്കലാണ് പൈപ്പില്‍ വെള്ളം ലഭിക്കുന്നത്. ഇതുതന്നെ പൈപ്പ് പൊട്ടിയതിനാല്‍ ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്നില്ല. ഒരു മാസത്തിലേറെയായി കുടിവെള്ളം റോഡിലൊഴുകി പാഴാവുകയാണ്. ഒരുമാസം മുമ്പ് ഇതിനു സമീപത്ത് പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. ഇത് ശരിയാക്കി ദിവസങ്ങള്‍ക്കകമാണ് ഡിസ്‌പെന്‍സറിക്കു സമീപം പൈപ്പ് പൊട്ടിയത്. അധികൃതരെ വിവരമറിയിച്ചെങ്കിലും നന്നാക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. മഴയില്‍ വീട്ടുകിണറുകളില്‍ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും നിരവധി കുടുംബങ്ങള്‍ക്ക് ജപ്പാന്‍ കുടിവെള്ളം ആശ്വാസമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക