|    Aug 17 Fri, 2018 9:30 am

വിതരണത്തിനെത്തിയ അരിയില്‍ വന്‍ അഴിമതി

Published : 12th August 2018 | Posted By: kasim kzm

നെടുങ്കണ്ടം: നെടുങ്കണ്ടം സപ്ലൈകോ ഡിപ്പോയില്‍ വിതരണത്തിനായി എത്തിയ അരിയില്‍ വന്‍ അഴിമതി. ഓണത്തിനോടനുബന്ധിച്ച് നെടുങ്കണ്ടം സപ്ലൈകോ ഡിപ്പോ വഴി സ്്കൂള്‍ കുട്ടികള്‍ക്കും ആദിവാസി മേഖലയിലും വിതരണത്തിനായി എത്തിച്ച എട്ട്് ലോഡ് അരിയാണ് ഗുണനിലവാരം കുറഞ്ഞ അരിയാണെന്ന് ക്വാളിറ്റി കണ്‍ട്രോളര്‍ കണ്ടെത്തിയത്. ഇതോടെ നെടുങ്കണ്ടം മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി വിതരണം മുടങ്ങാന്‍ സാധ്യത. മറ്റു ജില്ലകളിലെല്ലാം ഗുണനിലവാരം ഉള്ള അരിയെത്തുമ്പോള്‍ ഇടുക്കിയിലെ മലയോര മേഖലയിലെ കുട്ടികളോടുള്ള പക്ഷഭേദമാണിതെന്നാണ് നാട്ടുകാര്‍ ആരോപിച്ചു.
എത്തിയ 190 മെട്രിക് ടണ്‍ അരിയ്ക്ക് ഗുണമേ•യില്ലെന്ന് ക്വാളിറ്റി കണ്‍ട്രോളറുടെ റിപോര്‍ട്ട്. ആന്ധ്രയില്‍ വിതരണം ചെയുന്ന റേഷനരി നെടുങ്കണ്ടത്ത് എത്തിച്ച അരിയില്‍ കലര്‍ത്തിയിട്ടുള്ളതായും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ക്വാളിറ്റി കണ്‍ട്രോളര്‍ അരി ഇറക്കരുതെന്ന നിര്‍ദേശം നല്‍കിയത്. ഇതിനിടെ അരി ഇറക്കാന്‍ രാഷ്ട്രിയ സമ്മര്‍ദമുള്ളതായി സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നെടുങ്കണ്ടം സപ്ലൈകോ ഡിപ്പോയില്‍ വിതരണത്തിനായി എത്തിയ ഏട്ട് ലോഡ് അരിയാണ് ക്വളിന്റി കണ്‍ട്രോളര്‍ ഗുണമേ• തീര്‍ത്തും കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയക്കുവാന്‍ നിര്‍ദേശിച്ചത്. ആന്ധ്രയില്‍ നിന്നാണ് 190 മെട്രിക് ടണ്‍ ജയ അരിയാണ് വിതരണത്തിനായി കൊണ്ടുവന്നത്. എന്നാല്‍ അരിയുമായെത്തിയ ലോറികള്‍ തിരികെ മടങ്ങാതെ നെടുങ്കണ്ടത്ത് നാലു ദിവസമായി ക്യാമ്പ് ചെയുകയാണ്. ലോഡ് ഇറക്കാന്‍ ഉന്നത രാഷ്ട്രിയ സമ്മര്‍ദം സപ്ലൈകോ ഉദ്യോഗസ്ഥരുടെ മേലുണ്ട്.
ഗുണമേ•യുള്ള അരി ഓണത്തിന് മുമ്പ് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അരി ഇറക്കുമതി ചെയ്യുവാന്‍ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
ജില്ലയില്‍ ഗുണമേന്‍മ കുറഞ്ഞ അരി എത്തിക്കുന്നതായി കാലങ്ങളായി ഉയരുന്ന പരാതിയാണ്. ഗുണനിലവാരം കുറഞ്ഞ അരി വിതരണത്തിന് എത്തിയത് അറിഞ്ഞതിനെ തുടര്‍ന്ന് സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി പി കെ സദാശിവന്‍ അടക്കമുള്ള എത്തി വാഹനങ്ങള്‍ തടഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss