|    Sep 19 Wed, 2018 2:02 pm
FLASH NEWS

വിണ്ടുനില്‍ക്കുന്ന മലയുടെ താഴെ ജീവന്‍ പണയംവച്ച് ആദിവാസി കുടുംബങ്ങള്‍

Published : 25th August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി. വിണ്ടു നില്‍ക്കുന്ന മലയുടെ കീഴില്‍ ഒമ്പത് ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഉറക്കമില്ലാതെ കഴിയുന്നത്. കാരാപ്പാടം മലയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മല വിണ്ടുനില്‍ക്കുന്നത്. കുറച്ചു ഭാഗം ഇടിഞ്ഞു വീണു. ശക്തമായ മഴ പെയ്താല്‍ മലയുടെ ബാക്കി ഭാഗം താഴെയെത്തും.ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുള്ള മലയുടെ അടിവരാത്ത് ഒമ്പത് ആദിവാസി വീടുകള്‍ ഉള്‍പ്പടെ 15 വീടുകളാണുള്ളത്.
ആദിവാസികളല്ലാത്തവര്‍ വാടകവീടുകളിലേക്ക് മാറി. വാടകയ്ക്ക് വീട് എടുക്കാന്‍ കഴിയാത്ത ആദിവാസികള്‍ വരുന്നത് വരട്ടെയെന്ന് ഉറപ്പിച്ച് വിണ്ടു കീറിയ മലയ്ക്കു താഴെ തന്നെ കഴിച്ചു കൂട്ടുകയാണ്. കുത്തനെയുള്ള മലയില്‍ നിന്ന് പാറ ഉരുണ്ടാല്‍ താഴെ ഭാഗത്തെ വീടുകളൊന്നും ബാക്കിയുണ്ടാവില്ല. മല വെള്ള പാച്ചിലില്‍ ഉരുള്‍പൊട്ടാനുള്ള എല്ലാ സാധ്യതതകളും ഇവിടെയുണ്ട്. ഇതാണ് പ്രദേശ വാസികളെ വീടൊഴിയാന്‍ പ്രേരിപ്പിച്ചത്. സമീപ പ്രദേശമായ പൊതോപ്പാടത്തും സമാന സ്ഥിതിയാണ്. ആദിവാസികളുടെ ജീവനു സുരക്ഷ ഉറപ്പാക്കേണ്ട അധികൃതര്‍ ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ല.
മുകളില്‍ ഉരുള്‍പൊട്ടാനായി ആഞ്ഞ് നില്‍ക്കുന്ന മലയും താഴെ കലി തുള്ളുന്ന കുരുത്തി ചാലിനും ഇടയിലാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ള ആദിവാസി കുടുംബം ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലങ്കില്‍ വന്‍ ദുരന്തത്തിന് ഇടയാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss