|    Sep 19 Wed, 2018 6:53 pm
FLASH NEWS

വിണ്ടുകീറിയ കരടിയോട് മലയ്ക്ക് താഴെ നൂറു കുടുംബങ്ങള്‍

Published : 28th August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: കരടിയോട് മലയ്ക്കു മുകളിലെ വിള്ളല്‍ മേഖലയിലെ നൂറോളം കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. പാലക്കുന്ന്, തോട്ടപ്പായ് കുന്ന് എന്നിവിടങ്ങളില്‍ ആദിവാസികളും അല്ലാത്തവരുമായി നൂറോളം കുടുംബങ്ങളുണ്ട്. മലയുടെ മുകളിലത്തെ സ്ഥിതി അറിഞ്ഞതു മുതല്‍ ഇവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.
മലയുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ കിലോമീറ്റര്‍ നീളത്തില്‍ മല വിണ്ടുകീറികിടക്കുകയാണ്. ഇതിലേക്കാണ് മലമുകളില്‍ നിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്നത്. ഇതുവന്‍ ദുരന്തത്തിന് ഇടയാക്കുമോ എന്ന ഭീതിയിലാണ് മേഖലയിലുള്ളവര്‍. മലയ്ക്കു മുകളില്‍ ഇനിയൊരു ഉരുള്‍പൊട്ടലുണ്ടായാല്‍ മേഖലയിലെ മുന്നൂറോളം പേരുടെ നൂറ് ഹെക്ടര്‍ കൃഷിയും മണ്ണിനടിയിലാവും.
മലയിലെ വിള്ളല്‍ മൂലമുള്ള പ്രത്യാഘാതം ഓര്‍ത്താണ് പ്രദേശത്തുകാര്‍ക്ക് ഉറക്കം നഷ്ടമാകുന്നത്. മലയിലെ വിള്ളല്‍ കാണാന്‍ നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. കരടിയോട്മലയില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ 15സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. തോട്ടപ്പായകുന്ന്, കരടിയോട്, വെണ്ണൂറ്റി, കൂമ്പന്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ചളിയും മണലും കല്ലും തൂര്‍ന്ന് കൃഷിയിടങ്ങള്‍ നികന്ന് നശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss