|    Oct 18 Thu, 2018 2:45 pm
FLASH NEWS
Home   >  News now   >  

വിട..ഫെല്‍പ്‌സ്

Published : 14th August 2016 | Posted By: Navas Ali kn

Michael-Phelps-celebrate

സ്വപ്‌നത്തില്‍ പോലും കാണാത്ത നേട്ടങ്ങളുടെ ഭാണ്ഡവുമായി മൈക്കല്‍ ഫെല്‍പ്‌സ് റിയോ ഒളിമ്പിക്‌സിന്റെ പടിയിറങ്ങി. ഒന്നിനും പരിധി വെക്കരുത് കൂടുതലായി സ്വപ്‌നം കാണുക, അതിലുമധികം നിങ്ങള്‍ക്കു ലഭിക്കും എന്ന സ്വന്തം വാക്കുകള്‍ ശരിയാണെന്നു തെളിയിച്ചാണ് ഫെല്‍പ്‌സ് റിയോയില്‍ നിന്നും വിടവാങ്ങിയത്. 31 വയസ്സിനിടെ 28 ഒളിമ്പിക്‌സ് മെഡലുകള്‍ എന്ന എക്കാലത്തേയും മികച്ച വ്യക്തിഗത നേട്ടവുമായി ഈ അമേരിക്കന്‍ നീന്തല്‍താരം ലോകത്തിന് മുന്നില്‍ അത്ഭുതപ്രതിഭാസമാകുമ്പോള്‍ റിയോയിലെ നീന്തല്‍ക്കുളവും അതിന്റെ ഭാഗമായി. അഞ്ചു സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ് ഫെല്‍പ്‌സ് ഈ ഒളിമ്പിക്‌സില്‍ നീന്തി നേടിയത്.
എന്താണ് ഫെല്‍പിസിന്റെ വിജയരഹസ്യം എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ശരീരഘടനയിലേക്കാണ് ഗവേഷകര്‍ വിരല്‍ ചൂണ്ടുന്നത്. വിഖ്യാത ചിത്രകാരന്‍ ഡാവിഞ്ചി വരച്ച പരിപൂര്‍ണ്ണ മനുഷ്യനായ ‘വിട്രോവിയന്‍ മാന്‍’  എന്ന വിഖ്യാത ചിത്രത്തിനു തുല്യമായ ശരീരഘടനയാണ് ഫെല്‍പ്‌സിനെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഫെല്‍പ്‌സിന്റെ കൈകള്‍ ഇരുവശത്തേക്കും നീട്ടിയാല്‍ 80 ഇഞ്ചാണ് അതിന്റെ നീളം. അതേസമയം 76 ഇഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. കൈകള്‍ക്കുള്ള ഈ അധിക നീളം ഫെല്‍പ്‌സിന് നീന്തല്‍ക്കുളത്തിലെ കുതിപ്പിന് ഏറെ പ്രയോജനപ്പെടുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. മറ്റു നീന്തല്‍ക്കാരെക്കാള്‍ അധികമായി വില്ലുപോലെ വളയാനും ഈ ശരീരഘടന സഹായിക്കുന്നുവെന്നാണ് സയന്റിഫിക് അമേരിക്കയിലെ ഗവേഷകരുടെ കണ്ടെത്തല്‍. പക്ഷേ എന്തൊക്കെ ശാരീരിക പ്രത്യേകതകളുണ്ടെങ്കിലും അതിനെല്ലാം ഉപരി സ്വപ്‌നങ്ങള്‍ക്കും അധികമായി നേടുക എന്ന സ്വഭാവം തന്നെയാണ് മെക്കല്‍ ഫെല്‍പ്‌സിനെ എക്കാലത്തേയും മികച്ച കായിക താരമാക്കി മാറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss