|    Dec 16 Sat, 2017 8:34 pm
FLASH NEWS

വിജ്ഞാപനത്തില്‍ ഭേദഗതി; പാരിസ്ഥിതികാനുമതി നിര്‍ബന്ധം

Published : 28th November 2016 | Posted By: SMR

കാസര്‍കോട്: കേന്ദ്ര വനം, പരിസ്ഥിതി കാലാവസ്ഥ വ്യതിയാനമന്ത്രാലയം പാരിസ്ഥിതികാഘാത നിര്‍ണയ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി ചെറുകിട ധാതുക്കളുടെ ഖനനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍നിന്നും കരിങ്കല്ല്, സാധാരണമണ്ണ്, സാധാരണമണല്‍, കളിമണ്ണ് എന്നീ ചെറുകിടധാതുക്കള്‍, ഖനനംചെയ്യുന്നതിനുള്ള പാരിസ്ഥിതികാനുമതി നല്‍കുന്നതിന് ജില്ലാകലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ മെംബര്‍ സെക്രട്ടറിയുമായ ഡിസ്ട്രിക്ട് എന്‍വിയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റി (ഡിഇഐഎഎ)യെ സമീപിക്കണം. ജില്ലയില്‍ രണ്ട് സമിതികള്‍ നിലവില്‍ വന്നിട്ടുണ്ട്. ജില്ലാകലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ മെംബര്‍ സെക്രട്ടറിയുമായ ഡിസ്ട്രിക്ട് എന്‍വിയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റിയും ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ചെയര്‍മാനും ജില്ലാ ജിയോളജിസ്റ്റ് മെംബര്‍ സെക്രട്ടറിയുമായ ഡിസ്ട്രിക്ട് എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി (ഡിഇഎസി) ഉം ആണ് പരിസ്ഥിതി ക്ലിയറന്‍സ് അനുവദിക്കുന്നത്. ഇതിനായി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ലി്ശൃീിാലിമേഹരഹ ലമൃമിരല.ിശര. ശി/റലശമമ.മുെഃ എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോറം ഐഎലുള്ള അപേക്ഷയോടൊപ്പം മൈനിങ്ആന്റ് ജിയോളജി വകുപ്പിലെ ജില്ലാ ജിയോളിസ്റ്റ് അംഗീകരിച്ച മൈനിങ് പ്ലാന്‍, പ്രീ ഫീസിബിലിറ്റി റിപോര്‍ട്ട്, ജില്ലാ സര്‍വേ റിപോര്‍ട്ട്്, ആമുഖകത്ത് എന്നിവ അപ്‌ലോഡ് ചെയ്യണം. ഇതു സംബന്ധിച്ച യൂസര്‍മാന്വല്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകന് ലഭിക്കുന്ന യൂസര്‍ഐഡി പാസ് വേഡ് ഉപയോഗിച്ച് സൈറ്റ് ലോഗിന്‍ ചെയ്താല്‍ തുടര്‍നടപടികള്‍ അറിയാം. കരിങ്കല്‍ ക്വാറികള്‍ക്ക് ക്വാറീയിങ് ലീസിന് ആദ്യമായി അപേക്ഷ സമര്‍പ്പിക്കേണ്ടത് ജിയോളജിസ്റ്റിനാണ്. സ്ഥല പരിശോധന നടത്തി 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം റിപോര്‍ട്ട് നല്‍കുന്നു. ഡയറക്ടര്‍ റിപോര്‍ട്ട് പരിശോധിച്ച് ലീസ് അനുവദിക്കുമെങ്കില്‍ അപേക്ഷകന് നിയമപ്രകാരമുള്ള ലെറ്റര്‍ ഓഫ് ഇന്റന്റില്‍ അപേക്ഷകനോട് പരിസ്ഥിതി ക്ലിയറന്‍സും ജിയോളജിസ്റ്റ് അംഗീകരിച്ച മൈനിങ് പ്ലാന്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. ഇത് ഹാജരാക്കുന്നമുറയ്ക്ക് ഡയറക്ടര്‍ ക്വാറിയിങ്‌ലീസ് അനുമതിനല്‍കും. ഒരു സ്ഥലത്ത് ആദ്യമായി തുടങ്ങുന്ന കരിങ്കല്‍ ക്വാറികള്‍ക്ക് മൂന്നുവര്‍ഷം വരെ ക്വാറിയിങ് പെര്‍മിറ്റ് ജില്ലാ ജിയോളജിസ്റ്റ് അനുവദിക്കും. ഇതിനും പാരിസ്ഥികാനുമതി ആവശ്യമാണ്. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം പബ്ലിക് റോഡ് ബില്‍ഡിങ്, ചിറ എന്നിവയുടെ നിര്‍മാണത്തിന് ആവശ്യമായ സാധാരണ മണ്ണ് നിറക്കുന്നതിനും ലൈവല്‍ ചെയ്യുന്നതിനും മറ്റൊരു സ്ഥലത്ത് നിന്ന് മണ്ണ് ഖനനം ചെയ്യുമ്പോള്‍ പെര്‍മിറ്റ് സമ്പാദിക്കേണ്ടതാണ്. അതിനുള്ള അപേക്ഷ ജില്ലാ ജിയോളജിസ്റ്റിനാണ് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടത്. സ്ഥലം പരിശോധിച്ച് ജിയോളജിസ്റ്റാണ് അപേക്ഷകന് ലെറ്റര്‍ ഓഫ് ഇന്റന്റ് അനുവദിക്കുന്നതും പെ ര്‍മിറ്റ് അനവദിക്കുന്നതും. പെര്‍മിറ്റ് അനുവദിക്കുന്നതിന് പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. പരിസ്ഥിതി ക്ലിയറന്‍സ് ലഭിച്ച ശേഷം മൈനിങ് ആന്റ് ജിയോളജി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച് ക്വാറീയിങ് ലീസ് സമ്പാദിക്കുന്നു. ഒരു സ്ഥലത്ത് വീട്, ബില്‍ഡിങ് നിര്‍മിക്കാന്‍ സ്ഥലം നിരപ്പാക്കേണ്ടതായി വരുമ്പോള്‍ അവിടെ നിന്ന് മണ്ണ് പുറത്തേക്ക് കൊണ്ടുപോകേണ്ടതില്ലായെങ്കില്‍ പഞ്ചായത്ത് അനുവദിക്കുന്ന ബി ല്‍ഡിങ് പെര്‍മിറ്റോട് കൂടി  പ്രസ്തുത പ്രവര്‍ത്തി ചെയ്യാവുന്നതാണ്. പെര്‍മിറ്റ് എടുക്കുകയോ റോയല്‍റ്റി അടക്കുകയോ ചെയ്യേണ്ടതില്ല. പ്രസ്തുത വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കണം. മണല്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ജിയോളസ്റ്റുമായി ബന്ധപ്പെട്ട് റോയല്‍റ്റി അടച്ച പാസ് വാങ്ങേണ്ടതാവശ്യമാണ്. പൊതുറോഡുകള്‍ കനാലുകള്‍, ജലസേചനപദ്ധതികള്‍ റെയില്‍വേ എന്നിവയുടെ നിര്‍മാണ സമയത്ത് അവിടെ നിന്നും ആവശ്യമില്ലാത്ത മണ്ണ് പുറത്തുകൊണ്ടുപോകേണ്ടിവന്നാല്‍ പ്രത്യേകിച്ച് പാരിസ്ഥിതികാനുമതിയോടെയുള്ള പെര്‍മിറ്റ് ആവശ്യമില്ല. എന്നാല്‍ റോയല്‍ട്ടി അടച്ച് പാസ് ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാവുന്നതാണ്. സാധാരണമണല്‍ ഖനനാനുമതിക്കും പരിസ്ഥിതികാനുമതി ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ജിയോളജിസ്റ്റുമായും നോഡല്‍ ഓഫിസര്‍ ജിയോളജിസ്റ്റ് എന്‍ ആര്‍ കൃഷ്‌ണേന്ദു 0471-2447429 എക്സ്റ്റന്‍ഷന്‍ 204 എന്നഫോണിലും ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss