|    Jul 16 Mon, 2018 6:22 pm
FLASH NEWS

വിജ്ഞാന വെളിച്ചം പകര്‍ന്ന ഗുരുനാഥന്‍മാര്‍ക്ക് അവധിയില്ലാത്ത ആദരവുമായി വിദ്യാര്‍ഥികള്‍

Published : 6th September 2017 | Posted By: fsq

 

പേരാമ്പ്ര: വിജ്ഞാന വെളിച്ചം പകര്‍ന്ന ഗുരുനാഥന്‍മാര്‍ക്ക് അവധിയില്ലാത്ത ആദരവുമായി വെളളിയൂര്‍ എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നൊച്ചാട് പഞ്ചായത്തിലെ 25 ഓളം പൂര്‍വ അധ്യാപകരെയാണ് അവധി ദിനമായിട്ടും വിദ്യാര്‍ഥികളും അധ്യാപകരും ഒരുമിച്ച് കൂടി ആദരിച്ചത്. മുന്‍ കാലത്ത് നിരവധി തലമുറകള്‍ക്ക് വിജ്ഞാനം പകരുകയും നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരരുമായവരെയാണ് വീടുകളിലെത്തി സ്‌നേഹപ്പൂക്കള്‍, സ്‌നേഹച്ചെടി, പൊന്നാട എന്നിവ നല്‍കി ആദരിച്ചത്. സ്‌കൂളിലെ പ്രധാധ്യാപികയായി വിരമിച്ച ഇ പി ജാനു ടീച്ചറുടെ വീട്ടിലായിരുന്നു ആദ്യ സംഗമം. കെ പി ബാലകൃഷ്ണന്‍, എസ് രമേശന്‍, കെ എസ് മൗലവി, പാലയാട്ട് വിജയന്‍, വി പി അബ്ദുല്‍ സലാം, പി ഗോപാലന്‍. ടി വി സത്യന്‍, ഇ പത്മിനി, നെടുന്താട്ടില്‍ പത്മനാഭന്‍, കെ ടി ബാലകൃഷ്ണന്‍, ടി കെ ജാനു അമ്മ, കെ കുഞ്ഞിരാമന്‍, കെ ശാന്ത, എം പി രാഘവന്‍ നായര്‍, തുടങ്ങി അധ്യാപകരെയാണ് വിവിധ കേന്ദ്രങ്ങളില്‍ വച്ച്  ആദരിച്ചത്. പഴയ വിദ്യാലയ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമൊത്ത് പങ്കുവച്ചപ്പോള്‍ ശ്രദ്ധയോടെ വിദ്യാര്‍ഥികള്‍ ഗ്രഹിച്ചു. വിദ്യാര്‍ഥികളായ അലീന, ചെ നിന്‍ (ഫഡ്‌സാം, മെഹറോസ്, റിനു ഫാത്തിമ, അലീന കെസി നിരഞ ജന അശോക്, ഹയമെഹറ, നൂര്‍, നൗഷാദ്, അധ്യാപകരായ പിപി മുഹമ്മദലി, കെ.കെ കദീജ, എസ് എസ് അനിത, കെ ശോഭന, എന്‍ എസ നിയല്‍ കുമാര്‍ ,കെ ശോഭന, കെ ഫൗസിയ, സിപി സജ്‌ന, ടികെ സനിത, ജിസി സൗമ്യ എന്നി വര്‍വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss