|    Dec 12 Wed, 2018 3:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിജിലന്‍സ് പരിശോധനയ്ക്കിടെ ആഭരണം നഷ്ടപ്പെട്ട സംഭവം : നഷ്ടപരിഹാരത്തിന് ഉത്തരവ്‌

Published : 26th May 2017 | Posted By: fsq

 

കൊച്ചി: വിജിലന്‍സ് പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് ആഭരണം കാണാതായെന്ന കേസില്‍ 1,50,000 രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ വിധി. തുക പരിശോധനയ്ക്കു നേതൃത്വം നല്‍കിയ ഇപ്പോഴത്തെ വിജിലന്‍സ് സൂപ്രണ്ടായ സി ടി ടോം ഉള്‍പ്പെടെ 18 ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും വിധി വ്യക്തമാക്കുന്നു. പരാതിയില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞതിനാലാണു പരാതിക്കാരി സിവില്‍ അസി. എന്‍ജിനീയര്‍ കെ മോഹനന്റെ ഭാര്യ സൈറാ ഭായിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ പോലിസ് കംപ്ലയിന്റ് അതോറിറ്റി നിര്‍ദേശിച്ചത്.2014 ജനുവരി 16നാണു സംഭവം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് സിവില്‍ അസി. എന്‍ജിനീയര്‍ കെ മോഹനനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് അന്ന് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സി ടി ടോമിയും സംഘവും കെ മോഹനന്റെ  തളിപ്പറമ്പിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് 178 ഗ്രാം സ്വര്‍ണവും 36,490 രൂപയും കണ്ടെത്തി. പരിശോധന കഴിഞ്ഞ് ആഭരണങ്ങളും പണവും തിരിച്ചേല്‍പ്പിച്ച് സംഘം മടങ്ങിയതിന് ശേഷമാണു നാല് പവനോളം തൂക്കമുള്ള കരിമണിമാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. പിറ്റേന്ന് തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ പരാതിയും സമര്‍പ്പിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥരിലാരോ മാല മോഷ്ടിച്ചുവെന്നാണു പരാതി. പിന്നീടാണ് കേസ് പോലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ മുന്നിലെത്തുന്നത്. റെയ്ഡ് നടത്തത്തുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന വ്യവ സ്ഥ നിലനില്‍ക്കെ ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളോ രേഖകളോ ഹാജരാക്കുവാന്‍ വിജിലന്‍സിന് സാധിച്ചില്ല. അന്നു പകര്‍ത്തിയ  ദൃശ്യങ്ങള്‍  പിന്നീട് നഷ്ടപ്പെട്ടുവെന്നുമായിരുന്നു വിജിലന്‍സ് വിശദ്ധീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss